ഗുര്‍മീതിന്റെ അറകളെ കടത്തിവെട്ടി രാധേ മായുടെ 250 കോടി വില വരുന്ന നന്ദ് നന്ദന്‍ ഭവന്‍

ഗുര്‍മീതിന്റെ അറകളെ കടത്തിവെട്ടി രാധേ മായുടെ 250 കോടി വില വരുന്ന നന്ദ് നന്ദന്‍ ഭവന്‍. സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്ക് ഏറ്റവും അധികം ഡിമാന്റുള്ള സ്ഥലമാണ് ഇന്ത്യ. രാജ്യം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യര്‍ക്ക് വല്യ പുരോഗമനം ഇല്ലെന്നതിന്റെ തെളിവാണ് ഈ ആള്‍ദൈവങ്ങളുടെ വളര്‍ച്ചയ്ക്കും കാരണം.

ഗുര്‍മീതിന്റെ ആഡംബര വിവരങ്ങളോരാന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന സമയത്താണ് വിവാദ ആള്‍ദൈവം രാധേ മായും താമസിക്കുന്നതും ആഢംബരത്തിന്റെ ലോകത്തെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. നന്ദ് നന്ദന്‍ ഭവന്‍ എന്നാണ് രാധേ മായുടെ പടുകൂറ്റന്‍ മണിമാളികയുടെ പേര്. ദേരാ സച്ചായുടെ അത്രയും വരില്ലെങ്കിലും ഒട്ടും പിന്നിലല്ല നന്ദ് നന്ദന്‍ ഭവന്‍ എന്നാണ് വിവരം.

250 കോടി രൂപ വിലമതിക്കുന്നതാണ് രാധേ മായുടെ നന്ദ് നന്ദന്‍ ഭവനെന്നാണ് റിപ്പോര്‍ട്ടുകള്‍. രാധേ മായ്ക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭക്തരുടെ വീടുകളിലാണ് താന്‍ താമസിക്കുന്നതെന്നാണ് രാധേ മാ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മറിച്ചും. മുംബൈയിലെ ചിക്‌വാഡിയിലാണ് രാധേ മായുടെ ആഢംബര സൗധമായ നന്ദ് നന്ദന്‍ ഭവന്‍ സ്ഥിതി ചെയ്യുന്നത്.

ഭക്തരെ കാണാന്‍ വേണ്ടി മാത്രം ഇതിനകത്ത് പ്രത്യേകം മുറിയുണ്ട്. ചുവന്ന നിറമാണ് ഇവിടുത്തെ പശ്ചാത്തലം. മുംബൈയിലെ ചിക്‌വാഡിയിലാണ് രാധേ മായുടെ ആഢംബര സൗധമായ നന്ദ് നന്ദന്‍ ഭവന്‍ സ്ഥിതി ചെയ്യുന്നത്. മേഴ്‌സിഡിസ്, ഹോണ്ട സിറ്റി, ഫോര്‍ച്യൂണര്‍, ജഗ്വാര്‍ തുടങ്ങിയ ആഢംബര കാറുകളും രാധേ മായ്ക്കുണ്ട്. എല്ലാ കാറുകളുടെയും ഉള്ളിലെ നിറം ചുവപ്പാണ്. രാധേ മാ ചിക്‌വാഡിയില്‍ നന്ദ് നന്ദന്‍ ഭവന്‍ നിര്‍മ്മിച്ചതെന്നും മുന്‍സിപ്പല്‍ കാര്‍പ്പറേഷന്‍ നിയമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും രമേഷ് ജോഷി എന്ന വ്യക്തി നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥലം വാങ്ങാന്‍ ഔദ്യോഗികമായി നല്‍കിയത് 1 കോടി 65 ലക്ഷം രൂപയാണെന്നും 30 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും രമേഷ് ജോഷി വ്യക്തമാക്കി. രാജ്യത്തെ സന്ന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് 14 വ്യാജ സന്യാസിമാരുടെ പട്ടിക അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതില്‍ രാധേ മായുടെ പേരും ഇടം നേടിയിരുന്നു.

പുറത്തുവിട്ട ലിസ്റ്റില്‍ ആശാറാം ബാപ്പിവിനെയും ഗൂര്‍മീത് റാം റഹീമിനെയും കൂടാതെ സുഖ്വിന്ദര്‍ കൗര്‍ എന്ന രാധേ മാ, സച്ചിദാനന്ദ ഗിരി, ഓം ബാബ, നിര്‍മല്‍ ബാബ, ഇഛാധാരി ഭിമന്ദ്, സ്വാമി അസീമാനന്ദ, ഓം നമശിവായ് ബാബ, നാരായണ്‍ സായ്, റാംപാല്‍, മല്‍ഖാന്‍ സിംഗ് എന്നിവരെയാണ് കള്ളസന്ന്യാസിമാരായി പ്രഖ്യാപിച്ചത്. അലഹബാദില്‍ നടന്ന സന്ന്യാസിമാരുടെ യോഗത്തിലാണ് കള്ളസന്ന്യാസിമാരുടെ പട്ടിക തയ്യാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here