ഒരു രാഷ്ടീയ പാര്‍ട്ടിയിലേക്കും ഇല്ലെന്ന് രജനീകാന്ത്

രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. പണം ഉണ്ടാക്കുന്നതിനായി രാഷ്ട്രീയത്തിലിറങ്ങുന്നവരോട് പുച്ഛമാണ്. രാഷ്ട്രീയക്കാര്‍ തന്റെ പേര് ദുരൂപയോഗം ചെയ്യുന്നു. തന്റെ ആരാധകരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിലും മറ്റും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇനി അത് അനുവദിക്കില്ലെന്ന് രജനീകാന്ത് പറഞ്ഞു. എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടത്തിയ കൂടികാഴ്ചയിലാണ് രജനി മനസ്സ് തുറന്നത്.

അതേസമയം നിലവിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകില്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനത്തോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്നതിനായിരിക്കാം താരത്തിന്റെ പദ്ധതിയെന്നും വിലയിരുത്തല്‍ ഉയരുന്നുണ്ട്. തന്റെ ആരാധകരെ ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉപയോഗിക്കാനായി വിട്ടുനല്‍കില്ല എന്ന പ്രഖ്യാപനത്തിലൂടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണ് താരം ഉന്നം വയ്ക്കുന്നതെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY