”രമണം ” സംസ്ഥാനത്തിന്റെ പൊതു സ്വത്ത് : സംവിധായകന്‍ ബല്‍റാം മട്ടന്നൂര്‍

കണ്ണൂര്‍ : ചങ്ങമ്പുഴയുടെ ജീവിത കഥയെ ആസ്പദമാക്കി ദേശിയ അവാര്‍ഡ് നേടിയ ചലച്ചിത്രമായ കളിയാട്ടത്തിന്റെ തിരക്കഥക്യത്ത് ശ്രി.ബല്‍റാം മട്ടന്നൂര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന “രമണം ” എന്ന സിനിമ സര്‍ക്കാരിന്റെ പൊതു   സ്വത്തായി പ്രഖ്യാപിച്ചു.  ബല്‍റാം  മട്ടന്നൂരിനു നേരെയുണ്ടായ ആരോപണത്തിനു മറുപടിയായി  ഇന്നലെ കണ്ണൂര്‍ പ്രസ്സ് ക്ലബില്‍ നടന്ന  പത്ര സമ്മേളനത്തില്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു അദ്ദേഹം.ലോക ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാരിന്റെ പൊതു സ്വത്തായി ഒരു സിനിമ മാറുന്നത്.

തനിക്കു നേരെയുണ്ടായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും  വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കെട്ടിചമച്ചതാണെന്നും അദ്ദേഹം  ചൂണ്ടി കാട്ടി.സര്‍ക്കാരില്‍ നിന്നും ഒരുരൂപ പോലും വാങ്ങാതെ സിനിമയുടെ അവകാശം സര്‍ക്കാരിന് കൈമാറാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. സ്വന്തം പുസ്തകങ്ങള്‍ പ്രസദ്ധീകരിച്ച് വില്പന നടത്തിയാണ് രമണത്തിന്റെ നിര്‍മ്മാണ ചെലവ് നടത്തുന്നത് .35, 000 കോപ്പികളാണ് വിറ്റഴിക്കേണ്ടതായിട്ടുള്ളത്‌. “കേരളം പുസ്തക ലഹരിയിലേക്ക്, വായനശാലയിലേക്ക്” …എന്ന മുദ്രാ വാക്യം ഉയര്‍ത്തിയാണ്  രണ്ടര വര്‍ഷമായി വില്പന തുടരുന്നത്..  അഞ്ചര കോടി രൂപയാണ് നിര്‍മ്മാണ  ചിലവ് പ്രതീക്ഷിക്കുന്നത്. ഏഴ് കോടി രൂപയോളം പിരിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. നാലു ഋതുഭേദങ്ങളില്‍ കൂടി കാലഘട്ടം കടന്നുപോകണം എന്നുള്ളതിനാല്‍  നവംബറില്‍  ചിത്രീകരണം ആരംഭിച്ചു അടുത്ത വര്‍ഷം  സെപ്റ്റംബര്‍നുള്ളില്‍  തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബലറാമും അണിയറ പ്രവര്‍ത്തകരും .സിനിമയുടെ റിലീസിംഗ് നു മുന്‍പ്  നിര്‍മ്മാണ ചെലവ് എത്രയായി എന്ന് മാധ്യമങ്ങളില്‍ കൂടി ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നു ഘട്ടങ്ങളിലായി ചീമേനി, തിരുനെല്‍വേലി, കര്‍ണ്ണാടകത്തിലെ ഹമ്പി എന്നിവടങ്ങളിലാകും  ചിത്രീകരണം. 2018  ല്‍ സിനിമ പ്രദര്‍ശനത്തിനു എത്തുമെന്നും  അതോടൊപ്പം ചങ്ങപ്പുഴയുമായി ബന്ധപെട്ടു നാല് പുസ്തകങ്ങള്‍ … നോവല്‍-രമണം , നാടകം-രമണം,തിരക്കഥ- രമണം, രമണം -രമണീയം എന്നിവ പുറത്തിറക്കുമെന്നും  അദ്ദേഹം പത്ര സമ്മേളനത്തില്‍ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY