ചങ്ങമ്പുഴയുടെ പേരില്‍ തട്ടിപ്പെന്ന് ആരോപണം…ബല്‍റാം മട്ടന്നൂര്‍ ഉത്തരം നല്‍കിയെ മതിയാകു !!!!

അഭിനയ മോഹവും രമണവും

(ബിനിപ്രേംരാജ് എഴുതുന്നു…….)

കണ്ണൂര്‍ : ചങ്ങമ്പുഴയുടെ രമണന്റെ പേരില്‍ വന്‍ തട്ടിപ്പെന്നു ആരോപണം ……തട്ടിപ്പിനിരയായവരില്‍ അധികവും കൂലിപ്പണിക്കാരും നിര്ധരരായ ആളുകളും. ദേശിയ അവാര്‍ഡ്‌ നേടിയ ചലച്ചിത്രമായ കളിയാട്ടം എന്ന സിനിമയുടെ തിരക്കഥക്യത്ത് ബല്‍റാം മട്ടന്നുരിനെതിരെയാണ് പരാതിയുമായി ഒരു പറ്റം  ആളുകള്‍ രംഗത്ത് വന്നത്. “കര്‍മ്മയോഗിയുടെയും ” “കളിയാട്ടത്തിന്റെയും “ലേബലില്‍  സിനിമ മോഹികളായ അനവധി പേരെ പറ്റിക്കുന്നതായി ആരോപണം. ബല്‍റാം തന്റെ ജീവിത കഥയെ ആസ്പദമാക്കി( അവാര്‍ഡ്‌ കിട്ടിയ നോവലുകളും ചെറുകഥകളും ഉള്‍പ്പെട്ട  ) എഴുതിയ പുസ്തകം , സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു വന്‍ തുകയ്ക്ക് വിലപ്പന നടത്തുന്നതായി പരാതി .പുസ്തകം വാങ്ങുന്നവര്‍ക്കെല്ലാം “രമണം”  എന്ന തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നായിരുന്നു പുസ്തകം വാങ്ങാന്‍ അഭിനയമോഹികള്‍ തയ്യാറായത്. കേവലം മുന്നൂറു രൂപ വില വരുന്ന പുസ്തകം ആണ് 2000 രൂപയ്ക്ക് വില്പന നടത്തുന്നത്.ചരിത്ര സംഭവം ആയെക്കാവുന്ന സിനിമയില്‍ താങ്ങള്‍ക്കും ഒരു ഭാഗമാകാന്‍ കഴിയുമെന്ന് കരുതി പുസ്തവിലപ്പനയില്‍ പങ്കാളിയായ പലരും ഇന്ന് നിരാശയിലാണ്.

ബാങ്കുകളുടെ സംഘടന ആയ ക്യൂബ വഴിയും ഫിലിം ഇന്‍സ്ടിട്ട്യൂറ്റ് വഴിയും കുട്ടികളെ കൊണ്ടും മാതാപിതാക്കളെ കൊണ്ടും 2000 രൂപയ്ക്ക് പുസ്തകം വാങ്ങിപ്പിക്കുകയും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും ഇതെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാലും ആണ് ജനങ്ങള്‍ ആശങ്കഭരിതരായത്.പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ  രാഷ്ട്രീയ നേതാക്കന്മ്മാര്‍ക്കും  മറ്റും പുസ്തകം കൈമാറിയിരുന്നു..മലയാളത്തിലെ ആദ്യത്തെ ആറന്യക നാടകീയ വിലാപ കാവ്യം ആയ  ‘രമണനെ ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല. കഥാപാത്രങ്ങളെയും ഭാവങ്ങളെയും ക്ഷതങ്ങൾ പറ്റാതെ ആവിഷ്കരിക്കരിക്കാനുള്ള ചങ്ങമ്പുഴയുടെ കഴിവിനെ ചൂഷണം ചെയ്യുകയാണ്  ബല്‍റാം മട്ടന്നൂര്‍ എന്ന് ജന സംസാരം. മലയാള ഭാവകാവ്യമായ രമണൻ മലയാള മനസ്സുകളെ കീഴ്പെടുത്തിയതാവാം അതില്‍ അഭിനയിക്കുവാന്‍ അവരെ കൂടുതല്‍ ആകര്‍ഷിച്ചത്.ഇതിനു മുന്‍പ് എ പി.ജെ കലാമിന്റെ ജീവിതം സിനിമ ആക്കാനായി സ്റ്റാമ്പ് അച്ചടിക്കാന്‍ പരിപടിയുണ്ടായിരുന്നെങ്കിലും ഉപേക്ഷിക്കുകയായിരുന്നു എന്ന് അദേഹത്തിന്റെ അടുത്ത സുഹ്യത്തുക്കള്‍ പറയുന്നു.പരാതിയെ തുടര്‍ന്ന് രാഷ്ട്രഭൂമി നടത്തിയ അഭിമുഖത്തില്‍  8  മാസത്തിനകം സിനിമ പുറത്തിറങ്ങുമെന്നു അദ്ദേഹം പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായി ഇങ്ങനെ ഒരു ശ്രമം എന്നും പുസ്തകം വിലപനയിലൂടെ കിട്ടുന്ന ലാഭം വച്ച് ഒരു സിനിമ പിടിക്കുന്നത്‌ ശ്രമകരമായ പദ്ധതി ആണെന്നും അതുകൊണ്ടാണ് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങാന്‍ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.ആരെയും നിര്‍ബന്ധിച്ചു പുസ്തകം എടുപ്പിച്ചില്ലെന്നും ഓഡിഷന്‍ നടത്തി കഴിവുള്ള  പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പുസ്ത്കം നല്കുകയായിരുന്നുവെന്നും അഭിമുഖത്തില്‍ പറഞ്ഞു.പിരിഞ്ഞു കിട്ടിയ പൈസ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചു എന്നതിനോട് അദ്ദേഹം പൂര്‍ണ്ണമായും വിയോജിച്ചു. ഒരു പുസ്തകത്തിനു മേല്‍ പിരിഞ്ഞു കിട്ടിയ പൈസയുടെ 85%  സിനിമയ്ക്കായി നീക്കി വച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ കാലത്ത് പൂജ കഴിഞ്ഞ “രമണം” കാവ്യ ജീവിതത്തിനു പ്രേരകമായ 13 സ്ത്രീ കഥാപാത്രങ്ങളിലൂടെ കഥ പോകുന്നു.നാലു ഋതു ഭേദങ്ങളിലൂടെ ആകും ഷൂട്ടിംഗ് കടന്നു പോകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനായി ഒരുപാടു തയ്യാറെടുപ്പുകള്‍ ചെയ്യേണ്ടതായിട്ടുണ്ട്.ഇനിയും  ഏട്ട്‌  മാസത്തോളം വേണമെന്നും അതിനായി സംയമനം പാലിച്ചു കാത്തിരിക്കണമെന്നും അദ്ദേഹം അറിയിച്ചു. പത്ര സമ്മേളനം നടത്തി അനൌണ്സ് ചെയ്തതാണ്   രമണം എന്ന സിനിമ യും പുസ്തക വിലപനയും..എന്നാല്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ ജനങ്ങളെ  ബോധിപ്പിക്കാത്തതാണ് അവരെ പ്രകോപിതരാക്കിയത്.“അനന്യസുലഭമായ സിദ്ധിവിശേഷത്തോടുകൂടിയ ഒരു വരിഷ്ഠകവി തന്നെയായിരുന്നു ചങ്ങമ്പുഴ.കാൽപനികതയും കേരളത്തിലെ നീലനിലാവും നീലാകാശവും വെള്ളിമേഘങ്ങളും മലരണിക്കാടുകളും കാവ്യ ഭാവനയിലൂടെ പ്രകീര്‍ത്തിച്ച ഈ അതുല്യ പ്രതിഭയുടെ വിലാപ കാവ്യം ജനങ്ങളില്‍ എത്തിക്കേണ്ടത്‌ തന്റെ കര്‍ത്തവ്യം ആണെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here