ഒമ്പതു വയസുകാരിക്ക് എച്ച്‌ഐവി; ആര്‍സിസിയില്‍ നിന്നും രക്തം നല്‍കിയത് 46 തവണ- ഇവരെയൊക്കെ വിളിപ്പിക്കും

ഒമ്പതു വയസുകാരിക്ക് എച്ച്‌ഐവി; ആര്‍സിസിയില്‍ നിന്നും രക്തം നല്‍കിയത് 46 തവണ- ഇവരെയൊക്കെ വിളിപ്പിക്കും. തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒന്‍പതു വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ കുട്ടിക്ക് രക്തം നല്‍കിയ 46 പേരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചു. ദാതാക്കളുടെയും രക്തസാമ്പികളുകള്‍ പരിശോധിക്കും. ആര്‍സിസിയില്‍ ചികിത്സിച്ച ഒമ്പതുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തിന്‍ റീജിണല്‍ കാന്‍സര്‍ സെന്ററില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു.

മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന്കുട്ടിയുടെ പരിശോധന രേഖകളും രക്തം നല്‍കിയവരുടെലിസ്റ്റും പൊലിസ് പരിശോധിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഉത്തരവിനെ തുടര്‍ന്ന് ആര്‍.സി.സി.ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. രക്താര്‍ബുദ ചികിത്സക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്.

ചികില്‍സയ്ക്കിടയില്‍ പല തവണ ആര്‍എസിയിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് ആഗസ്ത് 25ന് നടന്ന രക്തപരിശോധനയിലാണ് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. ക​​​ഴി​​​ഞ്ഞ മാർ​​​ച്ചിലാണ് രക്താർബുദത്തെ തുടർന്ന് കുട്ടി ആർ.​​​സി.​​​സി​​​യിൽ ചി​​​കി​​​ത്സയ്ക്കെത്തിയത്.

ചികിത്സയുടെ ഭാഗമായി കു​ട്ടി​ക്ക് റേ​​​ഡി​​​യേ​​​ഷൻ തെ​​​റാ​​​പ്പി ന​​​ട​​​ത്തി. അ​തി​ന് ശേ​​​ഷം ര​​​ക്ത​​​ത്തിൽ കൗ​​​ണ്ട് കു​​​റ​​​ഞ്ഞു. ഇ​​​ത് പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി ആർ.​​​സി.​​​സി​​​യിൽ നി​​​ന്ന് ബ്ള​​​ഡ് ട്രാൻ​​​സ്ഫ്യൂ​​​ഷൻ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. തു​ടർ​ന്നു​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് എ​​​ച്ച്.​​​ഐ.​​​വി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. മാർ​​​ച്ചി​​​ന് മു​​​മ്പു​​​ള്ള ര​​​ക്ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലെ​​​ല്ലാം എ​​​ച്ച്.​​​ഐ.​​​വി നെ​​​ഗ​​​റ്റീ​​​വാ​യി​​​രു​​​ന്നു. കു​​​ട്ടി​​​യു​​​ടെ ചി​​​കി​​​ത്സ​​​യു​​​ടെ തു​​​ട​​​ക്കം മു​​​ത​​​ലു​​​ള്ള എ​​​ല്ലാ ഘ​​​ട്ട​​​ങ്ങ​​​ളും ര​​​ക്ത​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ബ്ള​​​ഡ് ബാ​​​ങ്കി​​​ലെ രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച​ ശേ​​​ഷം മെ​​​ഡി​​​ക്കൽ ബോ​​​‌ർ​​​ഡ്, ഫോ​​​റൻ​​​സി​​​ക് – പ​​​തോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ങ്ങൾ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പി​​​ഴ​​​വ് ​​ക​​​ണ്ടെ​​​ത്തിയശേഷമേ​​​ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​കൾ കൈ​​​ക്കൊളളാനാകൂവെന്ന് പൊ​​​ലീ​​​സ് പറഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ലജ നിർദേശാനുസരണം ജോയിന്റ് ഡി.എം.ഇ ശ്രീകുമാരിയുടെ നേതൃത്വത്തിലുളള വിദഗ്ദ സംഘവും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here