വായന വളരേണ്ടതുണ്ട് / By Dr. Anishia Jayadev

പി എൻ പണിക്കർ , തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം എ

Dr. Anishia Jayadev Assistant Professor, Institute of Management in Government

ന്ന പ്രസ്ഥാനത്തിന്, തുടക്കമിട്ട വായനാസ്നേഹി.പുസ്തകപ്രേമി. തന്റെ പതിനേഴാം വയസിലാണ് ആ യുവാവ് സ്വന്തം  നാടായ കോട്ടയത്തെ നീലംപേരൂരിൽ 45 പുസ്തകങ്ങളുമായി സനാതന ധർമം എന്ന വായനാശാല സ്ഥാപിച്ചതു  .  കൂട്ടുകാരെ കൂട്ടി വീട് വീടാന്തരം കയറിയിറങ്ങിയാണ് അദ്ദേഹം പുസ്‌തകം സമ്പാദിച്ചതത്രെ.

തുടർന്ന് മറ്റു അയൽ ഇടങ്ങളിലും പിന്നെ ഗ്രാമങ്ങളിലും ഗ്രന്ഥശാലകൾ സ്ഥാപിക്കാൻ നേതൃത്വം കൊടുത്ത അദ്ദേഹം അവയെ വായനാശാല എന്നതിലുപരി സാംസ്കാരിക കേന്ദ്രമായാണ് ഉൾക്കൊണ്ടത്.  തിരുവതാങ്കൂര്‍ ഗ്രന്ഥശാലാ സംഘം പിന്നെ കേരളാ ഗ്രന്ഥശാലാ സന്ഘം ആയതും വായിച്ചു വളരുക എന്ന മുദ്രാവാക്യം നാടൊട്ടുക്ക് പ്രചരിച്ചതും നാടുനീളെ സഞ്ചരിച്ചു ഏകദേശം ആറായിരം വായനാശാലകളെ സംഘത്തോട് ചേർത്തതും മുപ്പത്തിയേഴോളം വർഷം സംഘത്തിന്റെ സെക്രട്ടറിയായിരുന്നതും (1977-ല്‍ ഗ്രന്ഥശാലാ സംഘത്തെ സര്‍ക്കാര്‍ അംഗീകരിച്ചു അതുവരെ ) ഒക്കെ ചരിത്രം . മാത്രവുമല്ല കേരള പബ്ലിക് ലൈബ്രറി ആക്റ്റ് നിലവില്‍ വന്നതും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായാണ്. കൂടാതെ കേരളത്തിലെ നിരക്ഷരത തുടച്ചുനീക്കാന്‍ ആദ്യം മുന്‍കൈയെടുത്തതും പി.എന്‍. പണിക്കരാണ്. ഇതിനായി കേരള അനൗപചാരിക വിദ്യാഭ്യാസ സമിതിയായ കാന്‍ ഫെഡ് (Kerala Association for NonFormal Education and Development) രൂപീകരിച്ചു. കാന്‍ഫെഡിന്‍റെ നേതൃത്വത്തില്‍ വായനശാലകളിലൂടെയും ക്ലബുകളിലൂടെയും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. അത് മാത്രമല്ല യുനെസ്കോ ഏർപ്പെടുത്തിയിട്ടുള്ള കൃപ്‌സഖ്യ പുരസ്കാരം 1977  ൽ ഗ്രന്ഥശാലാ  സംഘത്തിന് ലഭിച്ചു  (നഡെസ്‌ട കൃപ്‌സഖ്യ എന്ന റഷ്യൻ രാഷ്ട്രീയ നേതാവിന്റെ പേരിലുള്ള ഈ പുരസ്കാരം നൽകിവന്ന സോവിയറ്റു യൂണിയന്റെ  സ്പോൺസർഷിപ്പിലാണ് 1970-1992  കാലഘട്ടത്തിൽ )
 
എഴുത്തു പഠിച്ച് കരുത്തരാകുക,വായിച്ചു വളരുക, 
ചിന്തിച്ച് പ്രബുദ്ധരാകുക  എന്നീ  മുദ്രാവാക്യങ്ങൾ  നമ്മിൽ എത്തിച്ച ശ്രി കെ എൻ പണിക്കരുടെ ചരമ ദിനം വായനാദിനമായി മാറിയത് അങ്ങനെയാണ്,അതിനു ശേഷം അദ്ദേഹം കേരളത്തിന്റെ സാക്ഷരതാ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് , ശേഷം , കൃഷി സംബന്ധിച്ച വായന പ്രോത്സാഹിപ്പിച്ച അദ്ദേഹം സൗഹൃദ ഗ്രാമം, കുടുംബത്തിനായി വായനാ പദ്ധതി , വായനാശാലകൾക്കു ഗ്രന്ഥങ്ങളും കെട്ടിടവും നിർമിക്കാനുള്ള പ്രോത്സാഹനവും  നൽകുകയുണ്ടായി .
 
മാറുന്ന വായനാശീലം
 
വായന മരിക്കുന്നുവോ ?  അതോ വായിക്കുന്ന രീതി മാറുന്നതാണോ.  ഓരോ തലമുറയ്ക്കും അറിവ് സമ്പാദന രീതികള്‍ വ്യത്യസ്തമാണ്.  മുന്കാലത്ത് ഇല്ലാത്ത വിധം വൈവിധ്യമുള്ള അറിവ് പ്രസരണ കേന്ദ്രങ്ങള കാണുന്ന തലമുറയുടെ വായന ഒരു വായാനാമുറിയിലോ പുസ്തകങ്ങളിലോ പരിമിതപ്പെടുത്താനാവില്ല. വ്യത്യസ്തമായ വായാനാ ഇഷ്ടങ്ങള്‍ അവരുടെ അവകാശമാണ്. തെരഞ്ഞെടുത്തുള്ള , ഉചിതമായ എന്നൊക്കെ പരിമിതപ്പെടുതാനവില്ലഇന്ന് വായനയെ.  എന്നാലും വായനയില്‍ അഭിലഷനീയത, ഓരോ പ്രായത്തിനു ചേര്ന്നത്, ഓരോ  വ്യക്തിക്കുചിതം എന്നൊക്കെ  തരംതിരിവുകളുണ്ട്‌. 
ഇന്നത്തെ തലമുറയ്ക്ക് പഥ്യം നീട്ടി വലിച്ചുള്ള വായന അല്ല, എന്നാല്‍ കുറിക്കിയെടുത്തത് പോലെ ദാഹിക്കാവുന്ന ഒന്നാണ്.  ഭൂരിഭാഗം എന്ന് പറയണം കേട്ടോ , എല്ലാവർക്കുമല്ല , അതിനാൽ  തികച്ചും അങ്ങ് സാമാന്യവത്കരിക്കല്‍  നന്നാവില്ല.  കടലാസ്സിലല്ലാതെ പുസ്തകങ്ങള്‍ ഇന്ന് വാങ്ങാനും വായിക്കാനും സാധിക്കും .  കിൻഡിൽ റീഡർ പോലെയുള്ള സാങ്കേതികത പുസ്തകങ്ങളുടെ ഓൺലൈൻ ലഭ്യത ഒക്കെ എന്നാൽ അങ്ങ് സാർവദേശീയമാകുന്നുമില്ല.  വളരെ ചെറിയ ഒരു വിഭാഗമേ വായനാശാലകളിൽ നിന്ന് ഇന്റർനെറ്റ് സഹായ വായനയിലേക്ക് മാറിയിട്ടുള്ളൂ.  
 
മാറ്റങ്ങൾ ഉണ്ട് വായനയിൽ .  അത് പൂർണമായും  അത്ര അഭിലഷണീയമായ മാറ്റവുമില്ല.  എഴുപത്തെൺപതുകളിൽ കുട്ടികളിൽ വായനാശീലം വളർത്താനുള്ള സഹജമായ ഒരു ശ്രമം വിദ്യാലയങ്ങളിലും വീടുകളിലും ഉണ്ടായിരുന്നു.  തൊട്ടു മുന്നത്തെ തലമുറയുടെ പുഷ്കലമായ എഴുത്തുകളും , അതിനു മുന്നത്തെ ക്ലാസ്സിക്കുകളും പുരാണങ്ങളും എന്തിനു തർജ്ജമകൾ കൂടി കേരളത്തിൽ നന്നായി പ്രചരിച്ചിരുന്നു .  റഷ്യൻ കഥകളുടെ ആരാധകരല്ലേ ഇന്ന് മധ്യവയസ്സിൽ ഉള്ള പലരും? സോവിയറ്റു യൂണിയൻ, മിഷ എന്നീ പ്രസിദ്ധീകരണങ്ങളും പ്രഭാത് ബുക്ക് ഹൌ സും അതിലേക്കു നല്ല പങ്കു വഹിച്ചിരുന്നില്ലേ ? സ്കൂളുകളിൽ അന്ന് അധ്യാപകർ  കുട്ടികളെ വായിക്കേണ്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കേണ്ട രീതിയൊക്കെ മനസിലാക്കിച്ചിരുന്നു. അധ്യാപകർ നന്നായി വായിക്കുമായിരുന്നു.  ഇന്ന് പാഠ്യ പദ്ധതി തീർക്കാൻ തത്രപ്പെടുന്ന, വായനയിൽ നിന്ന് അകന്നുപോയ നല്ല ശതമാനം അധ്യാപകർക്ക് എങ്ങനെ കുട്ടിയെ വായനാവഴിയിൽ നടത്താനാവും? മികവുറ്റ പുസ്തകങ്ങളെ പരിചയപ്പെടുത്താനാവും ?  ഈസോപ്പ് കഥകളും, പഞ്ചതന്ത്രവും ആര് അവരെ പരിചയപ്പെടുത്തും ?
 
നവ സാങ്കേതിക വിദ്യ വായിക്കാൻ ഉതകുന്ന വിഭവങ്ങൾ കരുതിയിട്ടുണ്ടെങ്കിലും അതിൽ പുതു തലമുറ എത്രകണ്ട് അഭിരമിക്കുന്നു എന്ന് സംശയമുണ്ട്.  ഗെയിമിങ്, ആശയ വിനിമയം ,ചിത്രങ്ങൾ കാണൽ  സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപരിക്കൽ എന്നിവ അവരെ പരിമിതപ്പെടുത്തുന്നുണ്ടെന്നു ഉറപ്പാണ് .  ഭാഷാ അധ്യാപകർ എങ്കിലും ഗ്രന്ഥങ്ങളും അവയുടെ തരംതിരിവുകളും അവരെ പരിചയപ്പെടുത്താൻ വിട്ടുപോകുന്നു.  
 
വായന മനുഷ്യന്റെ അനിവാര്യതയാകേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം.  പുസ്തകങ്ങളിലേക്കു അവൻ കുറച്ചൊക്കെ കുരുങ്ങിക്കിടക്കേണ്ടതുണ്ട് കാരണം പുസ്തകങ്ങൾ ജീവിതങ്ങളാണ്, പല പുസ്തകങ്ങൾ പല ജീവിതങ്ങളും.  ഒരുവനു  പല ജീവിതങ്ങൾ ജീവിക്കാൻ സാധ്യമല്ലാതിരിക്കെ, പല ദേശങ്ങൾ സഞ്ചരിച്ചു അനുഭവത്തിൽ മുതിരാൻ സാധിക്കില്ലെന്നിരിക്കെ , പുസ്തകങ്ങൾ ആ കുറവുകൾ ഒക്കെ നികത്തും .  അതുകൊണ്ടു തന്നെ  വായനയിൽ , അത് സര്ഗാത്മകമോ വിഞ്ജാനപ്രദമോ ആകട്ടെ ഒരു മാർഗ നിർദേശിയുണ്ടെങ്കിൽ അഭികാമ്യം .   

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here