വ്രതകാലം 21 ദിവസമായി കുറയ്ക്കാൻ പറ്റുമോ? പറ്റില്ലെന്ന് കോടതി

വ്രതകാലം 21 ദിവസമായി കുറയ്ക്കാൻ പറ്റുമോ? പറ്റില്ലെന്ന് കോടതി… ഇനി എന്തൊക്കെ ഹർജികൾ വരാൻ കിടക്കുന്നു

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹർജിയും വിധിയും കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്ന പൊല്ലാപ്പുകൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്

ഇപ്പോൾ വൃതശുദ്ധിയുടെ ദൈർഘ്യം 41ൽ നിന്നും 21 ദിവസമായി വ്രതകാലം കുറയ്ക്കണമെന്ന് ശബരിമല തന്ത്രിക്ക് നിർദേശം നൽകണമെന്ന ആവശ്യവുമായി മള്ളിയൂർ സ്വദേശി നാരായണൻ പോറ്റിയാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി നിയമപരമായി നിലനിൽക്കുമോയെന്നു ചോദിച്ച കോടതി,ഇക്കാര്യത്തിൽ ഹർജിക്കാരന് സുപ്രീം കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.നിലവിലെ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ വിധിയിൽ ഇടപെടാൻ ആവില്ലെന്നറിയിച്ച കോടതി നാരായണൻ പോറ്റിയുടെ ഹർജി തള്ളുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment