പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കണം, ആവശ്യമെങ്കില്‍ പ്രത്യേക സംവിധാനം രൂപവല്‍ക്കരിക്കണം: ഹൈക്കോടതി

പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കണം ; ആവശ്യമെങ്കില്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി l relief fund should be transparent says high court l Latest Malayalam Film News l l Rashtrabhoomi

പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കണം, ആവശ്യമെങ്കില്‍ പ്രത്യേക സംവിധാനം രൂപവല്‍ക്കരിക്കണം: ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ലഭിക്കുന്ന തുക പൂര്‍ണമായും പ്രളയബാധിതര്‍ക്കുവേണ്ടി വിനിയോഗിക്കണന്നും ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക സംവിധാനം രൂപവല്‍ക്കരിക്കണമെന്നും ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരുടെ വിശ്വാസം ആര്‍ജിക്കാന്‍ ഇത്തരം സംവിധാനത്തിന് കഴിയുമെന്നും കോടതി നിരീക്ഷിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് തുക വിനിയോഗിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

പ്രളയദുരിതാശ്വാസത്തിനെന്ന പേരില്‍ മറ്റു സംഘടനകള്‍ സമാഹരിക്കുന്ന തുകയും ഇതേ ആവശ്യത്തിനു തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ സംവിധാനമുണ്ടോയെന്നും കോടതി ആരാഞ്ഞു. ഈ തുക സിഎജി ഓഡിറ്റിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ലഭിച്ച ഒരു രൂപ പോലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താനാവില്ലെന്നും വിദേശസഹായത്തിനുള്ള സാധ്യതകള്‍ തേടുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment