സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്നും അത് നിഷേധിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ ഭാഗമാണെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ചരിത്ര പ്രധാനമായ വിധി. 1954ലെയും 1962ലെയും സുപ്രീം കോടതിയുടെ വിധികള്‍ ഇതോടെ അസാധുവായി.

സ്വകാര്യത പരമമായ അധികാരമായി കണക്കാക്കാന്‍ ആകില്ലെന്ന് വാദത്തിനിടെ സുപ്രീംകോടതി പരാമര്‍ശം നടത്തിയിരുന്നു. സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ എങ്ങനെ നിറവേറ്റാനാകുമെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു. ഈ വിധിയോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതടക്കമുള്ള വിഷയങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

സുപ്രീം കോടതിയുടെ മുന്‍കാലത്തെ വിധികള്‍ അനുസരിച്ച് ആധാര്‍ വിഷയത്തില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നും സാധാരണ നിയമം മാത്രമാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നത്. തുടര്‍ന്നാണ് കേസ് പ്രത്യേകം പരിഗണിക്കുന്നതിന് ഒന്പതംഗ ബെഞ്ച് രൂപീകരിച്ചത്.

ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ ചെലമേശ്വര്‍, എസ്.എ. ബോബ്‌ഡെ, ആര്‍കെ അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY