തണുത്തുറഞ്ഞ തടാകത്തില്‍ അമ്മയും മക്കളും വീണു; മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍ രക്ഷപ്പെടുത്തി..!

ആളുകള്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ഇവരെ കരയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. വീഡിയോ കാണാം

ചൈനയിലാണ് നാട്ടുകാര്‍ ഒരുമിച്ച് മനുഷ്യച്ചങ്ങല തീര്‍ത്ത് അമ്മയേയും മക്കളേയും രക്ഷപ്പെടുത്തിയത്. തണുത്തുറഞ്ഞ തടാകത്തില്‍ വീണ അമ്മയെയും മക്കളെയുമാണ് രക്ഷപ്പെടുത്തിയത്. വടക്കേ ചൈനയിലെ തങ്ഷാന്‍ നഗരത്തിലാണ് സംഭവം. 66 അടി നീളമുള്ള മനുഷ്യച്ചങ്ങലയാണ് കുടുംബത്തെ രക്ഷിക്കാന്‍ ഇവര്‍ തീര്‍ത്തത്.

അമ്മയും രണ്ട് കുട്ടികളും ജനുവരി ഏഴിന് വൈകീട്ട് നാല് മണിക്കാണ് ഹെലെയ് പ്രവിശ്യയിലെ തങ്ഷാനിലെ കൗക്‌സൗക്കിന്‍ പാര്‍ക്കിലെ തടാകത്തില്‍ വീണത്. കുട്ടികളിലൊരാള്‍ കളിക്കുന്നതിനിടയില്‍ പാര്‍ക്കിലെ തടാകത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേരും തടാകത്തില്‍ വീണത്. ഈസമയം ഇവിടുത്തെ താപനില മൈനസ് 13 ഡിഗ്രിയായി കുറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കൈയില്‍ കയറും വടികളും കരുതിയാണ് ഇവരെത്തിയത്. കൂട്ടത്തിലൊരാള്‍ തടാകത്തിലേക്ക് എടുത്ത് ചാടി കുട്ടികളുടെ തല വെള്ളത്തിനടിയിലാവാതിരി ക്കാന്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് ആളുകള്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ഇവരെ കരയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here