മത്സ്യതൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് ഭീമന്‍ കോള്‌

റഷ്യയിലെ മത്സ്യ തൊഴിലാളികള്‍ക്കും വലിയ ഒരു കോള് തന്നെ കിട്ടി. പക്ഷെ ഈ കോള് കൊണ്ട് ഒരു കാര്യവുമില്ലെന്ന് മാത്രം. തങ്ങളുടെ വലയില്‍ വലിയ എന്തോ കുടുങ്ങിയത് കണ്ട തൊഴിലാളികള്‍ ആവേശത്തോടെയാണ് കപ്പലിലെത്തിച്ചത്.

എന്നാല്‍ ചെറുമത്സ്യങ്ങള്‍ക്കൊപ്പം പുറത്ത് ചാടിയത് വലിയൊരു നീര്‍നായ. കപ്പലില്‍ എത്തിയ നീര്‍നായ തിരികെ പോവാന്‍ അല്‍പ്പം മടി കാണിച്ചു. പിന്നീട് വെള്ളം ഒഴിച്ചും മറ്റും നീര്‍നായയെ തിരികെ കടലിലോട്ട് അയക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അല്‍പ്പനേരം കപ്പലില്‍ നിന്നും കടലിന്റെ സൗന്ദര്യം ആസ്വദിച്ചതിന് ശേഷമാണ് ആശാന്‍ തിരികെ കടലില്‍ ചാടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY