നീതിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന സ്ത്രീ സമൂഹത്തിന്‍റെ വ്യഥകളെ തുറന്നു കാട്ടുന്ന ഷോര്‍ട്ട് ഫിലിം ” റൂസ് വാ ” അവാര്‍ഡ് തിളക്കത്തില്‍ ……..

ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ നടക്കുന്ന ക്രൂരമായ ലൈംഗീക പീഡനത്തിന്റെ തനിയാവര്‍ത്തനം കേരളത്തിലും നടക്കുന്നു

 

കൊച്ചി : അവാര്‍ഡുകള്‍ വാരികൂട്ടി അന്താരാഷ്ട്ര നിലവാരത്തില്‍ ഏറെ ശ്രദ്ദിക്കപെട്ട ഷോര്‍ട്ട് ഫിലിം റൂസ് വാ യുടെ ഓണ്‍ലൈന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്‍  വിനീത് ശ്രീനിവാസന്‍ നിര്‍വഹിച്ചു. സമൂഹത്തില്‍ സ്ത്രീ കള്‍ക്കെതിരെ നടക്കുന്ന അക്രമത്തിന്‍റെ പശ്ചാതലത്തില്‍ സംവിധായകന്‍ ഷമീം അഹമെദ്   അണിയിച്ചോരുക്കിയ റൂസ് വാ അവാര്‍ഡുകളുടെ തിളക്കത്തില്‍ രാജ്യത്ത് ഏറെ ചര്‍ച്ചാ വിഷയമായി.

ഒരു പെൺകുട്ടി ബലാല്സംഗത്തിനിരയായി  കൊല്ലപ്പെടുന്നു…പ്രായ പൂര്ത്തിയാകത്തത്തിന്റെ പേരില്‍ സുപ്രിം കോടതിയില്‍ നിന്ന്റേ വിട്ടയക്കപ്പെട്ട (ബലാല്‍സംഗ കേസിലെ) പ്രതിയുടെ കാഴ്ചപ്പാടിലൂടെ ഈ ഹ്രസ്വ ചിത്രം കടന്നു പോകുന്നു….പ്രതിയുടെ മേല്‍വിലാസം കോടതി  സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്താത്തത്  കൊണ്ട്  ഇന്നും അവന്‍ നമ്മുടെ ഇടയിലൂടെ നമ്മടോടപ്പോം നിര്‍ഭയാ ജീവിക്കുന്നു. പ്രേത്യക മനോഭാവം വച്ചുപുലര്‍ത്തുന്ന പ്രതിയുടെ നിര്‍വികാരത നമ്മളില്‍ ആശയ കുഴപ്പം ഉണ്ടാക്കുന്നു.ദുര്‍ഗുണപരിഹാര  പാഠശാലയില്‍ നിന്നുള്ള അവന്‍റെ തിരിച്ചു വരവ് ഒരു മനുഷ്യനായിട്ടാണോ അതോ പതുങ്ങിയിരുന്നു  വീണ്ടും ആഞ്ഞടിക്കാനാണോ  ??…ഉള്‍ക്കാമ്പുള്ള  ആശയവും  വസ്തുനിഷ്ടമായ  അവതരണവും സാങ്കേതിക മികവും കൊണ്ട് റൂസ് വാ  ഇതിനോടകം തന്നെ പ്രശംസ പിടിച്ചു പറ്റി. ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്മായി റൂസ് വാ  മുന്നേറുന്നു…

ബസ്സില്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ നടക്കുന്ന ക്രൂരമായ ലൈംഗീക പീഡനത്തിന്റെ തനിയാവര്‍ത്തനം കേരള ത്തിലും നടക്കുന്നു.നിഷ്കളങ്കരായ പെണ്‍കുട്ടികളുടെ ജീവിത സ്വപനങ്ങളെ ചതച്ചരച്ച് സുഖ പ്രാപ്ത്തിക്ക് പോകുന്ന പ്രായ പൂര്‍ത്തിയാകാത്ത കുറ്റവാളികളെ നിയമം വെറുതെ വിടുന്നതില്‍ പ്രതിഷേധിച്ചു ജനം ഒന്നടങ്കം ശബ്ദം ഉയര്‍ത്തുമ്പോള്‍ …..” ഞങ്ങള്‍ക്ക് നീതി വേണം , കുറ്റവാളികള്‍  ശിക്ഷിക്കപ്പെടണം “…പ്ലാക്ക് കാര്‍ഡുകള്‍ ഉയര്‍ത്തി സ്ത്രീപക്ഷം എറ്റു വിളിക്കുമ്പോഴും അധികാരികള്‍ ചില കുറ്റവാളികളുടെ നേരെ കണ്ണടയ്ക്കുന്നു.

.
ലൈംഗികാതിക്രമത്തിലൂടെ ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കിയാല്‍ 20 വര്‍ഷത്തില്‍ കുറയാത്ത കഠിന തടവു മുതല്‍ ജീവപര്യന്തം തടവിനോ വധശിക്ഷയ്‌ക്കോവരെ ശിക്ഷിക്കാമെന്ന്‍ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പല കുറ്റവാളികളും കാലാവധി തീര്‍ക്കുന്നതിനു മുന്നേ തന്നെ പുറത്ത്  വരുന്നു. ജുവനൈലിലെ ശിക്ഷാ കാലാവധി ചുരുങ്ങിയ അളവിലേക്ക് അധികാരികള്‍ പരിമിതപ്പെടുത്തുമ്പോള്‍ വീണ്ടും തെറ്റ് ചെയ്യാനുള്ള ആസക്തിക്ക്  അധികാരികള്‍ തന്നെ കുട പിടിക്കുന്നു.

അന്തമില്ലാതെ സംഭവങ്ങള്‍ തുടര്‍ക്കഥയായി മാറുന്നു…. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് റൂസ് വാ നിങ്ങളുടെ മുന്നിലേക്ക്‌….ഹൃദയം പൊട്ടുന്ന അമ്മമാരുടെ വേദനകളെ ചുഴറ്റിയെറിഞ്ഞു , സ്വപ്നങ്ങലെയും ആശ്രയത്തെയും ഒരു  ക്ഷണം കൊണ്ട് ഉടച്ചു കളഞ്ഞ കാമാഭ്രാന്ത് തലയ്ക്കു പിടിച്ച പൈശാചിക ജുവനിലുകാരുടെ ക്രൂരതയ്ക്ക് മുന്നില്‍ നീറുന്ന ഹൃദയത്തോടെ ഷമീം  അഹമെദും റാസില്‍ പരീദും തോമസ്‌ . കെ.മാത്യവും സമര്‍പ്പിക്കുന്നു. ദേശീയ , അന്തർദേശീയ തലത്തിൽ വരെ പുരസ്‍കാരങ്ങൾ കരസ്ഥമാക്കിയ റൂസ് വ എന്ന  ഈ ഹൃസ്വ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്   നികേഷ് രമേശ് ആണ്..റഷ്യയിലും ചൈനയിലും മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്…

എ .ബ്ലാക്ക് ബെഞ്ച്‌ ( ഐ.എന്‍.സി )പ്രൊഡക്ഷന്റെ ബാനറില്‍ ഷമീം അഹമെദും റാസില്‍ പരീദും തോമസ്‌ . കെ.മാത്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന റൂസ്  വാ യുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി .ജെ.ഒ ആണ്. സഹസംവിധായകനായ ജോഷി മേടയ്ക്കലും സംവിധായകന്‍ ഷമീമും  ശ്രേദ്ദേയ മായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. സംഗീതം..ജിതേഷ് കെ.പി…ചേതന്‍ ,റീബ സെന്‍ , ജോഷി, ദിനേശ്,  ബിനിപ്രേംരാജ് , വിക്ടര്‍  സ്റാന്‍ലി, വൈശാഖ് ,ചാരിസ്മ, ദിവ്യ,വിദ്യ,വിജയശ്രീ, ആശ, ഹിമ, ഷമീം ,ജേക്കബ്‌, മണികണ്ടന്‍, ഫിറോസ്‌ ,ത്രിസില്‍,ദിനോയ് എന്നിവര്‍  അഭിനയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here