16 കാരന്‍ കുറ്റസമ്മതം നടത്തിയപ്പോള്‍ അഴിഞ്ഞുവീണത് നിരപരാധികള്‍ വേട്ടയാടപ്പെടുന്ന നിയമവ്യവസ്ഥ

ഏഴുവയസ്സുകാരന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബസ് കണ്ടക്ടറില്‍ കെട്ടിവെക്കാന്‍ ഗുരുഗ്രാം പൊലീസ് ശ്രമിച്ചതെന്തിന്? 16 കാരന്‍ കുറ്റസമ്മതം നടത്തിയപ്പോള്‍ അഴിഞ്ഞുവീണത് നിരപരാധികള്‍ വേട്ടയാടപ്പെടുന്ന നിയമവ്യവസ്ഥ.

ryan school

ഗുരുഗ്രാമില്‍ ഏഴുവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നടത്തിയ നീക്കങ്ങള്‍ തെളിയിക്കുന്നത് ഏതു നിരപരാധിയെയും വേട്ടയാടാന്‍ നമ്മുടെ നിയമവ്യവസ്ഥയ്ക്ക് കഴിയുമെന്ന് കൂടിയാണ്. പ്രദ്ധ്യുമ്നന്‍ എന്ന കുട്ടിയുടെ കൊലപാതകത്തില്‍ സിബിഐ.അന്വേഷണത്തിനൊടുവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റിലായതോടെ, പൊലീസ് നടത്തിയ കള്ളക്കളികള്‍ ഓരോന്നായി പുറത്തുവരികയാണ്.സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറാണ് കൊല നടത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കൊല നടത്തിയ കത്തിയും പൊലീസ് കണ്ടെടുത്തു.

കൊല നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി, കൊല നടത്താനുപയോഗിച്ച ആയുധവും കണ്ടെടുത്ത് വിജയ ശ്രീലാളിതരായി നില്‍ക്കുകയായിരുന്നു പൊലീസ്. എന്നാല്‍, രാജ്യത്തെ പിടിച്ചുകുലുക്കിയ റയാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പൊലീസ് നടത്തിയത് കള്ളക്കളിയായിരുന്നുവെന്ന് രണ്ടുമാസം നീണ്ട സിബിഐ. അന്വേഷണത്തിനൊടുവില്‍ വ്യക്തമായി.
പൊലീസ് നിരത്തിയെ തെളിവുകളെല്ലാം, കൊല നടത്താനുപയോഗിച്ച കത്തി പോലും വ്യാജമായിരുന്നു. കത്തി കൊല നടത്തിയ 16-കാരന്റേതായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അടുത്തുള്ള കടയില്‍നിന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കത്തി വാങ്ങിയത്.

ryan school

ബാഗിലൊളിപ്പിച്ച്‌ സ്കൂളിലേക്ക് കൊണ്ടുവരികയായിരുന്നു. അശോക് കുമാര്‍ സ്കൂളിനുള്ളിലേക്ക് കത്തികൊണ്ടുവന്നുവെന്നും കുട്ടിയെ കൊലപ്പെടുത്തിയെന്നുമുള്ള പൊലീസിന്റെ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഐ. അധികൃതര്‍ വ്യക്തമാക്കി.കൊല നടത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി, വ്യാഴാഴ്ച സിബിഐ. അന്വേഷണ സംഘത്തെ കത്തി വാങ്ങിച്ച കടയില്‍ കൊണ്ടുപോയെന്ന് അധികൃതര്‍ പറഞ്ഞു. അന്വേഷണത്തില്‍ അത് ശരിയാണെന്ന് തെളിഞ്ഞു. താനാണ് കൊല നടത്തിയതെന്ന് അച്ഛന്റെയും ഒരു സ്വതന്ത്ര സാക്ഷിയുടെയും സിബിഐയിലെ വെല്‍ഫയര്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ കുട്ടി സമ്മതിക്കുകയും ചെയ്തു. സ്കൂളിലെ ടോയ്ലറ്റില്‍വെച്ച്‌ ഏതാനും സെക്കന്‍ഡുകൊണ്ടുതന്നെ കഴുത്തില്‍ മുറിവേല്‍പ്പിച്ചുവെന്ന് കുട്ടി പറഞ്ഞു. പ്രദ്ധ്യുമ്നന് കുതറിമാറാന്‍ കഴിയുംമുന്നെ കൊല നടത്തുകയും ചെയ്്തു.

ഗുരുഗ്രാം പൊലീസ് കേസില്‍ നടത്തിയ കണ്ടെത്തലുകളെല്ലാം പാടേ നിരാകരിക്കുന്നതാണ് സി.ബി.അന്വേഷണം. ഏത് നിരപരാധിയെയും കുടുക്കാന്‍ പൊലീസിനാകുമെന്നതിന്റെ വ്യക്തമായ സൂചനയും ഇതിലുണ്ട്. നേരത്തേ, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബസ് കണ്ടക്ടര്‍ കുറ്റം സമ്മതിച്ചിരുന്നു. സ്കൂള്‍ ബസിന്റെ ടൂള്‍കിറ്റിലുണ്ടായിരുന്ന കത്തിയുപയോഗിച്ച്‌ കുട്ടിയെ കൊലപ്പെടുത്തിയെന്ന് കണ്ടക്ടര്‍ സമ്മതിച്ചതായാണ് പൊലീസ് കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നത്.

ryan school

കണ്ടക്ടര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അശോക് കുമാര്‍ സ്കൂളിലെ ടോയ്ലറ്റില്‍നിന്ന് വരുന്നതിന്റെ സിസിടിവി ദൃശ്യമുള്‍പ്പെടെ ഹാജരാക്കിയാണ് പൊലീസ് കേസില്‍ അയാളെ പ്രതിയാക്കിയത്. ടോയ്ലറ്റില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ കത്തിയുപയോഗിച്ചാണ് കൊല നടത്തിയതെന്ന് വ്യക്തമാണെന്ന് സിബിഐ. വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ കത്തിയെവിടെനിന്ന് കിട്ടിയെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here