ശബരീനാഥും സബ്കളക്ടര്‍ ദിവ്യ അയ്യരും വിവാഹിതരാകുന്നു

തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയം പൂവിടുകയാണ്. തലസ്ഥാനത്ത് ഒരുമിച്ച് പൊതുപ്രവര്‍ത്തനവും ഉദ്യോഗവും തുടരവെ ആരംഭിച്ച സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഈ പ്രണയമാണ് ഇരുവരുടെയും വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹത്തിലെത്തിയത്. വിവാഹതിയതി തീരുമാനിച്ചിട്ടില്ല.

ജി കാര്‍ത്തികേയന്റെ മരണത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനായ ശബരീനാഥ് അരുവിക്കരയില്‍ മികച്ച ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കുകപ്പെടുകയായിരുന്നു. 2015 ലെ തെരഞ്ഞെടുപ്പില്‍ 10128 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശബരീനാഥന്‍ വിജയിച്ചത്. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേ യന്റെയും സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍ ഡോ. എംടി സുലേഖയുടെയും മകനാണ് കെ.എസ് ശബരീനാഥന്‍.

മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. നിരവധി പുസ്തകങ്ങള്‍ രചിച്ച് എഴുത്തിലുള്ള പ്രാവീണ്യവും അവര്‍ തെളിയിച്ചിട്ടുണ്ട്. സിഎംസി വെള്ളൂരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തിരഞ്ഞെടുത്തത്. 2000ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാംറാങ്കും ഐഎഎസിന് 48ആം റാങ്കും ദിവ്യ നേടിയിരുന്നു. നിലവില്‍ തിരുവനന്തപുരം സബ്കളക്ടറാണ് ദിവ്യ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here