സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം ശ്രീനാഥ് കുഗ്രാമത്തിലേക്ക് മാറ്റിയതിനാല്‍: ശാന്തി കൃഷ്ണ

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം ശ്രീനാഥ് കുഗ്രാമത്തിലേക്ക് മാറ്റിയതിനാല്‍: ശാന്തി കൃഷ്ണ. പത്തൊന്‍പത് വര്‍ഷത്തിനുശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന നടി ശാന്തികൃഷ്ണ അന്തരിച്ച നടന്‍ ശ്രീനാഥുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കാരണം ശ്രീനാഥായിരുന്നു എന്നു ശാന്തി കൃഷ്ണ പറയുന്നു.

വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് കാവ്യയ്‌ക്കൊപ്പമില്ലാതെ ദിലീപ്, ജാമ്യമില്ല..ജയിലില്‍ തുടരും…ഈ ലിങ്കില്‍ വായിക്കാം

വിവാഹ ശേഷം ശാന്തി കൃഷ്ണ അഭിനയിക്കുന്നതില്‍ ശ്രീനാഥിനു താല്‍പ്പര്യം ഇല്ലായിരുന്നു. അവസരങ്ങള്‍ വന്നപ്പോള്‍ നീ എന്തിനാണ് അഭിനയിക്കാന്‍ പോകുന്നത് എന്ന് ശ്രീനാഥ് ചോദിക്കുമായിരുന്നു. ഇതോടെ സിനിമ വിട്ടു. അദ്ദേഹത്തോടൊപ്പം ഒരു ഗ്രാമത്തിലേയ്ക്ക് മാറി. ഇതോടെ സിനിമയില്‍ നിന്ന് ആര്‍ക്കും ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല. താനും പതിയെ സിനിമയെ മറന്നു എന്ന് ശാന്തി പറയുന്നു. ശാന്തി സിനിമയിലേയ്ക്ക് ഇല്ലെ എന്നു ചോദിച്ചവരോട് അവള്‍ക്ക് താല്‍പ്പര്യം ഇല്ല എന്ന് ശ്രീനാഥ് പറഞ്ഞു.

ഉര്‍വശിയുടെ സ്വഭാവമാണ് ചിഞ്ചിയ്ക്ക്..കല്‍പന മരിച്ച ദിവസം അവള്‍ സ്‌കൂളിലേക്ക് പോയിരുന്നു…ഈ ലിങ്കില്‍ വായിക്കാം

ഇതിനിടയില്‍ ശ്രീനാഥിനും അവസരങ്ങള്‍ കുറഞ്ഞു. പിന്നെ ഇഗോ പ്രശ്‌നങ്ങളായി എന്നും ശാന്തി പറഞ്ഞു. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ ശാന്തി രണ്ടാം വരവിന് ഒരുങ്ങുകയാണ്. നടന്‍ ശ്രീനാഥിനെ വിവാഹം കഴിച്ച ശാന്തി കൃഷ്ണ മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, രതീഷ് തുടങ്ങിയവര്‍ക്കൊപ്പം നായികയായി തിളങ്ങി നിന്ന താരം പെട്ടെന്നാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. പിന്നീട് ശ്രീനാഥുമായുള്ള പ്രണയവും വിവാഹ മോചനവുമൊക്കെയായി താരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഇരുപത്തി രണ്ട് വര്‍ഷം സിനിമാലോകത്തു നിന്നും മാറി നിന്ന തനിക്ക് വെള്ളിത്തിരയിലെ പല പുതിയ താരങ്ങളേയും അറിയില്ലെന്ന് ശാന്തീ കൃഷ്ണ തുറന്നു പറഞ്ഞിരുന്നു. സിനിമാലോകവുമായി യാതൊരു വിധത്തിലുമുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നും അത്രയേറെ വിട്ടു നില്‍ക്കുകയായിരുന്നുവെന്നും ശാന്തി കൃഷ്ണ പറഞ്ഞു. ഒരു പ്രമുഖ സ്ത്രീ മാഗസിനിനു നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണയുടെ പ്രതികരണം.

ജയ ബച്ചന്റെ എല്ലില്ലാത്ത നാക്ക് കാരണം നാണം കെട്ട് ഐശ്വര്യ റായ്..പൊതുവേദിയിലെ പെരുമാറ്റം ഇങ്ങനെയോ ???…ഈ ലിങ്കില്‍ വായിക്കാം

22 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നായകനായ നിവിന്‍ പോളിയുടെ അമ്മയായാണ് ശാന്തി കൃഷ്ണയുടെ മടങ്ങിവരവ്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മയായാണ് തന്റെ വേഷമെന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ നിവിന്‍ പോളി ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു. ഗൂഗിള്‍ ചെയ്താണ് നിവിന്റെ വിവരങ്ങളെടുത്തത്. നിവിന്‍ പോളിയെ മാത്രമല്ല തമിഴിലേയും തെലുങ്കിലേയും പല പ്രമുഖ താരങ്ങളേയും തനിക്ക് അറിയില്ലെന്നും അത്രയേറെ താന്‍ സിനിമയുമായി വിട്ടു നില്‍ക്കുകയായിരുന്നുവെന്ന് ശാന്തി കൃഷ്ണ അഭിമുഖത്തില്‍ പറഞ്ഞു.

ഷൂട്ടിംഗിനു മുന്‍പ് നടന്ന വര്‍ക്ക് ഷോപ്പിലാണ് നിവിനെ ആദ്യമായി കാണുന്നത് തനിക്ക് നിവിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുവെന്നും നടി പറഞ്ഞു. ഇക്കാര്യം സംസാരിക്കുമ്പോള്‍ നിവിനൊപ്പം ഭാര്യ റിന്നയുമുണ്ടായിരുന്നു. ചേച്ചി വളരെ കാലം മുന്‍പ് സിനിമയില്‍ നിന്നും പോയതല്ലെ. കുഴപ്പമൊന്നുമില്ലെന്നായിരുന്നു താരപത്‌നിയുടെ മറുപടി. സിനിമയ്ക്കു വേണ്ടിയാണ് താന്‍ കുടുംബജീവിതം വേണ്ടെന്നു വച്ചത് എന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതിലൊന്നും യാതൊരു വിധത്തിലമുള്ള വാസ്തവുമില്ല. കുടുംബത്തിനു വേണ്ടിയാണ് കഴിഞ്ഞ 22 വര്‍ഷം സിനിമയില്‍ നിന്നും മാറിനിന്നത്. അങ്ങനെയുള്ള താന്‍ ഇപ്പോള്‍ കുടുംബം വേണ്ടെന്നു വച്ചത് സിനിമയ്ക്കു വേണ്ടിയാണെന്നതില്‍ യാതൊരു വിധത്തിലമുള്ള കാര്യവുമില്ലെന്ന് ശാന്തി കൃഷ്ണ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here