ആലപ്പുഴയില്‍ സ്‌കൂള്‍ മതിലിടിഞ്ഞു; രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു..!

മുണ്ട്ചിറ ബന്‍സന്റെയും ആന്‍സമ്മയുടെയും മകനാണ് സെബാസ്റ്റ്യന്‍

ആലപ്പുഴയില്‍ സ്‌കൂള്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി. സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. മുണ്ട്ചിറ ബന്‍സന്റെയും ആന്‍സമ്മയുടെയും മകനാണ് സെബാസ്റ്റ്യന്‍.

നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ശുചിമുറിക്ക് സമീപമുള്ള മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടി മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here