സെറീന വില്യംസ് അമ്മയാകുന്നു

താന്‍ ഗര്‍ഭിണിയാണെന്ന് ടെന്നിസ് സൂപ്പര്‍താരം സെറീന വില്ല്യംസ്. സെറീന വില്ല്യംസ് ഈ വര്‍ഷം ഒരു ടൂര്‍ണമെന്റിലും മത്സരിക്കില്ലെന്ന് താരത്തിന്റെ വക്താവ് കെല്ലി ബുഷ് നൊവാക് അറിയിച്ചു. സ്‌നാപ് ചാറ്റിലൂടെയാണ് സെറിന ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. ’20 ആഴ്ചകള്‍’ എന്ന കുറിപ്പോടെ താരം തന്റെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രം സെറീന പിന്നീട് നീക്കം ചെയ്‌തെങ്കിലും അധികം വൈകാതെ അവരുടെ വക്താവ് വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.

ഇതോടെ ഗര്‍ഭിണിയായിരിക്കെയാണ് സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതെന്ന് വ്യക്തമായി. ജനുവരി 28നാണ് സെറീന സഹോദരി വീനസിനെ തോല്‍പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോഡും മുപ്പത്തഞ്ചുകാരിയായ സെറീന സ്വന്തമാക്കിയിരുന്നു. റെഡ്ഡിറ്റ് സഹസ്ഥാപകന്‍ അലെക്‌സിസ് ഒഹാനിയനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സെറീന അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ അത്‌ലറ്റ് കൂടിയാണ് സെറീന. തങ്ങളുടെ പ്രിയതാരം ഗര്‍ഭിണി ആയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY