സംഗീത ആല്‍ബങ്ങളുടെ രാജാവ് ശ്രീ. ഷിനോദ് സഹദേവന് അവാര്‍ഡിന്റെ തിളക്കം

സംഗീത ആല്‍ബങ്ങളുടെ രാജാവ്  ശ്രീ.  ഷിനോദ് സഹദേവന് അവാര്‍ഡിന്റെ തിളക്കം

കൊച്ചി : അടൂര്‍ ഭാസി കള്‍ച്ചറല്‍  ഫോറം ഏര്‍പ്പെടുത്തിയ സംഗീത ആല്‍ബത്തിനുള്ള  2017  സിനിമ –ടെലിവിഷന്‍ പുരസ്ക്കാരത്തിനു സംവിധായകന്‍ ശ്രി.ഷിനോദ് സഹദേവന്‍ അര്‍ഹനായി.  വര്‍ഷങ്ങളായി തന്റെ ജീവിതം സംഗീത ആല്‍ബത്തിന് ഉഴിഞ്ഞു വച്ച അതുല്യ പ്രതിഭ. വിനയം കൊണ്ടും പ്രവര്‍ത്തി കൊണ്ടും തന്റെ പ്രവര്‍ത്തന മേഖലയില്‍ അനായാസം വിജയം കൈവരിച്ച പ്രതിഭ സിനിമ സംവിധാന രംഗത്തും ചുവട് വയ്ക്കുന്നു.ഗ്രാമീണ കര്‍ഷകരുടെ കഥ പറയുന്ന ” ഭാസുരം ”  എന്ന സിനിമയിലൂടെ യാണ് അരങ്ങേറ്റം.മലയാളത്തിലെ പ്രശസ്ത താരങ്ങളെ അണി നിരത്തി അടുത്ത മാസം  ഷൂട്ട്‌ തുടങ്ങാന്‍ പോകുന്ന  തിരക്കിലും അവാര്‍ഡ്‌ കിട്ടിയതിന്റെ സന്തോഷം രാഷ്ട്രഭൂമിയോടു പങ്കു വയ്ക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി.ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ സംപ്രേക്ഷണം ചെയ്ത “ഒരു തുണ്ട് നിലാവ്  ”എന്ന  ഓണം സ്പെഷ്യല്‍ പരിപാടിയിലൂടെ യാണ് സംവിധാന രംഗത്ത് കടന്നത്‌.  19 -ആം വയസ്സില്‍ കലാരംഗത്ത് പ്രവേശിച്ച ശ്രീ.ഷിനോദ് നാല് വര്‍ഷം  പ്രവാസി ജീവിതം നയിക്കുമ്പോഴും ആഡ്  ഫിലിമിലൂടെ  പ്രവാസി മലയാളികളുടെ  മനസ്സില്‍ സ്ഥാനം പിടിച്ചു പറ്റി. തന്റെ ഭക്തിഗാന ങ്ങള്‍ കേരളക്കരയ്ക്ക്  സമ്മാനിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം തിരിച്ചു സ്വദേശം പെരുമ്പാവൂരില്‍ എത്തുകയും  സംഗീത ആല്‍ബത്തില്‍ ശ്രദ്ദ കേന്ദ്രീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ ജനപ്രിയ സീരിയലുകളുടെ കോ ഡയര്‍ക്ടറായും പ്രവര്‍ത്തിച്ചു.  കൃഷ്ണന്റെയും , ദേവിയുടെയും, അയ്യപന്റെയും തുടങ്ങീ ഭക്തിഗാന ആല്‍ബങ്ങള്‍  എല്ലാം ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്. 15  വര്‍ഷത്തിനകം വച്ച്   263 ഭക്തി ഗാനങ്ങള്‍ പുറത്തിറക്കാന്‍ സാധിച്ചു. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ “എന്റെ അയ്യപ്പന്‍ ” –ഐതീഹ്യ കഥകളും ഗാനവിഷ്ക്കരണവും എന്ന ആല്‍ബത്തിന് 2017  ലെ ഏറ്റവും മികച്ച സംഗീത ആല്‍ബത്തിനുള്ള അവാര്‍ഡ്‌ നേടി. ജൂണ്‍  29 നു വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍  മഹത്വ്യക്തികളുടെ സാന്നിധ്യത്തില്‍  അവാര്‍ഡ്‌ ഏറ്റുവാങ്ങും. ഭാര്യ  -രിഷ , മക്കള്‍ – ശ്രീനികേത് ,ശ്രിനന്ദ   ഒത്തു പെരുമ്പാവൂരില്‍ താമസം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY