ആസ്ട്രേലിയില്‍ നിന്നും മലയാളക്കരയ്ക്ക് ഒരു നവാഗത സംഗീതസംവിധായകന്‍

  • (ശ്രി . ശിവകുമാറുമായി രാഷ്ട്രഭൂമി നടത്തിയ അഭിമുഖത്തില്‍ നിന്ന് )

  • കണ്ണൂര്‍ : ഒരു പ്രവാസിയുടെ മനോവ്യഥകള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്ന തലശ്ശേരി സ്വദേശി ശിവകുമാര്‍ വലിയ പറമ്പത്ത്……… .മെല്‍ബണിന്റെ ആഡംബര ജീവിതത്തില്‍ നാടിനെയും നാട്ടുകാരെയും സ്നേഹിക്കാന്‍ മറക്കാത്ത ഒരു നാട്ടിന്‍ പുറത്തുകാരനായ പച്ചയായ മനുഷ്യന്‍. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപെട്ട ഈ ബാല്യത്തിനു പിന്നീട് എല്ലമായത് അമ്മയാണ്.സ്നേഹത്തോടൊപ്പം സംഗീതം കൂടിയാണ് ഈ അമ്മ പ്രിയ മകന് നല്‍കിയിരുന്നത്. അഞ്ചു മക്കളില്‍ ഇളയവനായ ശിവകുമാറിന്റെ  ഏറ്റവും വലിയ നഷ്ടം മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് തന്നെ വിട്ടു പിരിഞ്ഞു പോയ അമ്മയാണ് . തലശ്ശേരിയിലെ ചോനാടം  എന്ന  സ്ഥലത്ത് അച്ഛന്‍ നാരയണന്‍ന്റെയും (അമ്പാടി നാരായണന്‍) , ലീല ടീച്ചറുടെയും   മകനായി ജനനം.  മകന് സംഗീതത്തില്‍ അഭിരുചിയുണ്ടെന്നു   തിരിച്ചറിഞ്ഞ അമ്മ  കുട്ടിക്കാലം മുതല്‍ മോനെ സാധകം ചെയ്യിച്ചു തുടങ്ങി. ആ കാലത്തിറങ്ങിയ ശങ്കരാഭരണം എന്നസിനിമയാണ് സംഗീതത്തോട്‌ അഭിനിവേശം തുടങ്ങാന്‍ നിമിത്തമായത്.അതിലെ    “ഓംകാര നാഥാ …..”എന്ന് തുടങ്ങുന്ന ഗാനമാണ് ജീവിതത്തില്‍ വഴിത്തിരിവായത്‌.തന്റെ മേഖല സംഗീതം ആണെന്ന് തിരിച്ചറിയുകയും സംഗീത  പഠനം ഗൌരവമാക്കി എടുക്കുകയും ചെയ്തു.ആദ്യ ഗുരുവായ അമ്മയില്‍ നിന്ന് കിട്ടിയ സംഗീതം എന്ന വരദാനം ആണ് തന്റെ ഇഷ്ട ദേവനായ ഗുരുവായുരപ്പന് വേണ്ടി ഗാനങ്ങള്‍ രചിക്കാന്‍ ഭാഗ്യമുണ്ടയതെന്നു അഭിമാനപൂര്‍വ്വം അദ്ദേഹം പറയുന്നു.അച്ഛനും അമ്മയും മൂന്നു ചേച്ചിമ്മാരും ഒരു ചേട്ടനും അടങ്ങുന്ന സംഗീത കുടുംബത്തില്‍ പിറന്ന ഈ പ്രതിഭയുടെ രണ്ടാമത്ത ഗുരു സ്കൂള്‍ ടീച്ചര്‍ രാജന്‍ മാസ്റെര്‍ ആയിരുന്നു. ടീച്ചറിന്റെ ശിക്ഷണവും പ്രേരണയും ആയിരുന്നു സംഗീത മത്സരവേദികളില്‍ പങ്കെടുക്കുവാന്‍ പ്രചോദനമായത്. രമേശന്‍ നായരുടെ വരികള്‍ക്ക് ജയവിജയന്മമാര്‍   സംഗീതം നല്‍കി ഗാന ഗന്ധര്‍വ്വന്‍ ആലപിച്ച മയില്‍‌പ്പീലി എന്ന ഭക്തിഗാന കാസറ്റിലെ പാട്ടുകളാണ് സംഗീത സംവിധാനത്തിലേക്ക് അദ്ദേഹത്തെ വഴിതിരിച്ചു വിട്ടത്..  നന്നായി ഗാനം ആലപിക്കുന്ന താങ്കള്‍ക്ക് എന്തുകൊണ്ട് സംവിധാനം നിര്‍വഹിച്ചുകൂടാ എന്ന സുഹൃത്തിന്റെ ചോദ്യമാണ് സംഗീത സംവിധാനത്തിന്റെ തുടക്കം.സംഗീതം നല്‍കിയ ആദ്യ ഗാനത്തിനു സുഹൃത്തുക്കള്‍ നല്‍കിയ അത്ഭുതവഹമായ പ്രതികരണം ആണ് കണ്ണാ നീയെവിടെ എന്ന ഭക്തിഗാന കാസറ്റിന്റെ ഉദയത്തിനു നിമിത്തമായത്.

  • മൂന്നു കൊല്ലം മുന്‍പ് തളര്‍വാതം പിടിപെട്ടു കിടപ്പിലായ അമ്മ യെ ആശുപത്രിയില്‍ പരിചരിക്കുന്ന സമയത്ത് അവിചാരിതമായി കണ്ടു മുട്ടിയ സുഹൃത്തിന്റെ കദന കഥ തന്റെ സി.ഡി  യിലെ ആദ്യപാട്ടിനു നിമിത്തമായി. ഗുരുവായുരപ്പനെ മനസ്സ് തുറന്നു വിളിച്ചിട്ടും മക്കളെ നല്‍കാന്‍ കൂട്ടാക്കാത്ത കണ്ണനോടുള്ള പരിഭവം ഭക്തി  രൂപേണെ സുഹൃത്തിന് വേണ്ടി ഈണം നല്‍കി ആലപിച്ചു. അതാണ് “കണ്ണാ മണി വര്‍ണ്ണ…………”   എന്ന് തുടങ്ങുന്ന ഗാനം.  ഒരു വിഷുനാളില്‍ ഗുരുവായൂര്‍ അമ്പലം സന്ദര്‍ശിക്കുകയും അലങ്കാര ചാര്‍ത്തു  കൊണ്ട് ചൈതന്യ പ്രഭ വിതറിയ കണ്ണന്റെ ദിവ്യ രൂപം ആണ് കണ്ണനിന്നു പിറന്നാള്‍ അല്ലോ….എന്ന ഗാനത്തിനു തുടക്കമായത്.  ഗുരുവായുരപ്പനോട് അടങ്ങാത്ത ഭക്തിയുള്ള ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ നിഷിബ്ദമാക്കപെട്ട ഗുരുവായൂര്‍ ദര്‍ശനത്തെ ഭാവാത്മകമായ വികാര തീവ്രതയോടു കൂടി ശിവകുമാര്‍ ആലപിച്ചിരിക്കുന്നു..”കണ്ണന്റെ ദിവ്യ രൂപം കാണുവാനായി അരികില്‍ വന്നോട്ടെ….. ”  ഗാനഗന്ധര്‍വ്വന്‍  അമ്പലനടയില്‍ പാടുന്നതായി സങ്കല്പിച്ചു എഴുതിയതാണ്.  അയ്യപ്പന് പാടിയുറക്കാന്‍ ഹരിവരാസനം എന്ന ഗാനം ഉണ്ട് ..എന്നാല്‍ കണ്ണനെ പാടിയുറക്കാന്‍ ഒരു താരാട്ട്  പാട്ട് വേണം എന്ന ചിന്തയില്‍ നിന്നാണ് യശോദാ കണ്ണനെ പാടിയുറക്കുന്ന ഗാനമായ ” കണ്ണാ നീയുറങ്ങു എന്റെ പൊന്നുണ്ണി നീയുറങ്ങു………” എന്ന ഗാനം ഉണ്ടായതു.  മക്കളാല്‍ ഉപേക്ഷിക്കപെട്ടുപോയ ഒരമ്മയുടെ തെരുവിലെ ചിത്രം ആണ് ”   ഒരിക്കലും തീരാത്തതാണോ കണ്ണാ എന്നിലെ വേദനകള്‍……..” എന്ന ഗാനത്തിനു തുടക്കം ആയതു. മന്തുരോഗം ബാധിച്ച അമ്മയെ മക്കള്‍ ഉപേക്ഷിച്ചതിനെ  തുടര്‍ന്ന് ഗുരുവായൂര്‍ അമ്പല നടയില്‍ അഭയം പ്രാപിക്കുകയും കണ്ണനോട് അഭയത്തിനായി പ്രാര്‍ത്ഥി ക്കുകയും ചെയ്യന്നതാണ് ഉള്ളടക്കം.

  • കണ്ണനെ പ്രണയിച്ച കൃഷ്ണ ഭക്ത മീരഭായ് എന്നും ശിവകുമാറിന് ഒരു  അത്ഭുതമായിരുന്നു.കണ്ണനോടുള്ള അടങ്ങാത്ത പ്രണയവും വ്യന്ദ് വനത്തിലേക്ക് നന്ദഗോപാലനെ അന്വേഷിച്ചു പോകുന്ന മീര വ്യക്ഷ ചുവട്ടില്‍ ഇരിക്കുന്ന പൈങ്കിളിയോടു  തന്‍റെ പ്രേമ ഭാജ്യത്തെ കണ്ടോ എന്ന് ചോദിക്കുന്ന രംഗം ആണ് ” വ്യ ന്ദ വനത്തിലെ പൈങ്കിളി നീയെന്‍റെ കണ്ണനെ കണ്ടോ…..”എന്ന ഗാനത്തിന്റെ ചുരുക്കം.മെല്‍ബണിലെ തന്റെ കൂട്ടുകാരന്‍റെ അമ്മ ലീലാമണി അന്തര്‍ജ്ജനം അക്രൂരരെ കുറിച്ച് പറഞ്ഞ കഥ മറ്റൊരു പാട്ടിന്‍റെ ഉദയത്തിനു വഴിയായി.ഗുരുവായുരപ്പ ഭക്തയായ അമ്മ ഗുരുവായുരപ്പനെ കുറിച്ച് വര്‍ണ്ണിച്ച കഥയില്‍ കണ്ണന്റെ ചെയ്ത്ന്യരൂപം ഒപ്പിയെടുത്തു മനസ്സില്‍ കൃഷ്ണനെ സമര്‍പ്പിച്ചു ലയിച്ച പാടിയ പാട്ടാണ്  ” നീലത്താമര നിറമുള്ള കണ്ണാ…….”  എന്ന് തുടങ്ങുന്ന ഗാനം.  “ക്യഷ്ണാ …………….ക്യഷ്ണാ………”  എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന ആ വിളി ഇതിനോടകം ആസ്വാദകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

  • ആറര വര്‍ഷത്തോളം മലേഷ്യയില്‍ ജോലി നോക്കിയ ശിവ , പെനാങ്കിലെ ഇളങ്കുര്‍ എന്ന സംഗീത സംവിധായകന്‍റെ കീഴില്‍ സംഗീതം അഭ്യസിച്ചിരുന്നു.ജീവിതത്തില്‍ പല പ്രയാസങ്ങള്‍ അക്കാലത്ത് നേരിടേണ്ടി വന്നപ്പോഴും സംഗീതം ഉപേക്ഷിക്കാന്‍ തയ്യാറായില്ല . ഇന്റര്‍നെറ്റില്‍  ഗാനരചയിതാവിനെ തേടുന്നു എന്ന പരസ്യം ആണ് ഗാന രചന  രംഗത്തേക്ക് പ്രവേശിക്കാന്‍  നിമിത്തമായത്. ചലച്ചിത്ര നടന്‍ അനൂപ്‌ മേനോന്‍ നു ലഭിച്ച 4500  എന്ട്രി കളില്‍ നിന്നും തെരഞ്ഞെടുത്ത 8  പേരില്‍ ഒരാളാകാന്‍ സാധിച്ചത് മറക്കാനാവാത്ത സംഭവമായി അദ്ദേഹം പറയുന്നു.ആ പാട്ട് സിനിമയില്‍ എടുത്തില്ലെങ്കിലും  സിനിമയ്ക്കായി അദ്ദേഹം എഴുതിയ വരികള്‍ ക്ക് അനൂപ്‌ മേനോന്‍ നല്‍കിയ അഭിനന്ദനം ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി. കൃഷ്ണ ഭക്തി ഗാനങ്ങള്‍ രചിച്ചു തുടങ്ങിയ  സമയത്ത് തന്നെ സംഗീതരംഗം ഉപേക്ഷിക്കാന്‍ തീരുമാനിക്കെണ്ടാതായ സന്ദര്‍ഭം വന്നു ചേര്‍ന്നു. അപ്രതീക്ഷിതമായി ഉണ്ടായ കാര്‍ അപകടം ജീവിതത്തെ മാറ്റി മറിച്ചു.  ആളപായം ഒന്നും തന്നെ ഉണ്ടായില്ലെങ്കിലും അപകടത്തെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധി മുട്ട് അനുഭവിക്കേണ്ടതായി വന്നു. പ്രാര്ബ്ദങ്ങള്‍ക്കിടയില്‍ തന്റെ സ്വപനങ്ങള്‍  ഇനി സാക്ഷാത്ക്കരിക്കാനികില്ലെന്നു ചിന്തിച്ചു ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മെല്‍ബണിലെ “പുലരി ” എന്ന മലയാളി സംഘടനയില്‍  അതിഥിയായി എത്തിയ നമ്മുടെ മലയാളികളുടെ പ്രിയ ഗായകന്‍ ഉണ്ണിമേനോന്റെ വാക്കുകള്‍ അദ്ദേഹത്തെ വീണ്ടും സംഗീത ലോകത്തേക്ക് കൂട്ടികൊണ്ട് വന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു കണ്ണാ നീയെവിടെ എന്നാ സി.ഡി യുടെ ഗാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രചോദനമായത്.


  • മെല്‍ബണിലെ ഒരു വേദിയില്‍ ആലപിച്ച ” സംഗീതമേ അമര സല്ലാപമേ……” എന്ന സര്‍ഗ്ഗത്തിലെ പാട്ടാണ് ശിവകുമാറിനെ മെല്‍ബണില്‍ പ്രശസ്തനാക്കിയത്.സിദ്ദ ശ്രീകുമാറിന്റെ കീഴില്‍ ആദ്യം സംഗീതം അഭ്യസിപ്പിച്ചിരുന്നു. ഇപ്പോള്‍  അഖിലന്‍  എന്ന ഗുരുവിന്റെ കീഴില്‍ അഭ്യസിക്കുന്നു.സംഗീതത്തിന്റെ ഓരോ പടികള്‍ ചവിട്ടി കയറുമ്പോഴും താന്‍ വെറും ഒരു തുടക്കകാരനാണ്‌ എന്ന് അദ്ദേഹത്തിന്റെ വിനീതമായ വാക്കുകള്‍ പുതിയ തലമുറയ്ക്ക് പ്രചോദനമാണ്. നവാഗത ഗാനരചയിതാവും ഗായകനും കൂടിയായ  ഈ സംഗീത സംവിധായകന്‍ പ്രിയപെട്ടവരുടെ ജീവിത കഥാംശത്തില്‍ ലാളിത്യം കലര്‍ന്ന വരികളിലൂടെ ജനഹൃദയങ്ങളില്‍ ഭക്തി സാന്ദ്ര മഴ പെയ്യിക്കാന്‍ കേരളക്കരയ്ക്ക് സമ്മാനമായി മെല്‍ബണിന്റെ അഭിമാനതിലകം വിഷുകൈനീട്ടമായി കണ്ണാ നീയെവിടെ  ഏപ്രില്‍ 14  നു  സമ്മാനിച്ചു. മെല്‍ബണിലെ സംഗീത വേദികളിലും ചാനലുകളിലും തിളങ്ങി നില്‍ക്കുന്ന ഈ പ്രതിഭയ്ക്ക് മലയാളക്കരയില്‍ ഇത് ആദ്യമാനെന്നു പറയാന്‍ കഴിയില്ല.  പ്രശസ്ത സിനിമ സംവിധായകന്‍ ഷെറിഫ്  ന്‍റെ ചരിത്ര പുരാണ സിനിമയായ   ”  പോക്കര്‍ മൂപ്പറില്‍ “..ഹൃദയ ഹാരിയായ  “സൂര്യ കിരണം ”   എന്ന് തുടങ്ങുന്ന ……….ഗാനത്തിനു വരികള്‍ രചിച്ചു കൊണ്ടായിരുന്നു തുടക്കം. മലയാളികള്‍ക്ക് താലോലിക്കാന്‍  ഏറ്റു പാടാന്‍ ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച ഈ താരകം ചലച്ചിത്ര ലോകത്തിനു മുതല്‍ കൂട്ടാണ്. തൂലികയില്‍ വിരിയുന്ന അര്‍ത്ഥസമ്പുഷ്ടമായ വരികള്‍ക്ക് ഈണം പകരാനും ആലപിക്കാനും ഭാഗ്യം സിദ്ദിച്ച ഒന്നിലധികം കഴിവുള്ള ഈ വെണ്‍ താരത്തെ ഇതിനോടകം പ്രേക്ഷകര്‍ മനസിലേറ്റി കഴിഞ്ഞു.കണ്ണനിന്നു പിറന്നാള്‍ അല്ലോ , എന്റെ ഉണ്ണിക്കു പിറന്നാള്‍ അല്ലോ എന്ന ഗാനവും നീലത്താമര നിറമുള്ള കണ്ണാ……എന്ന ഗാനവും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. 

  • മനുഷ്യ മനസ്സിന്‍റെ വികാരങ്ങളെ ഒപ്പിയെടുത്ത ഈ വിരല്‍ തുമ്പില്‍ വിരിയാന്‍ ഗാനങ്ങള്‍ ഇനിയുമേറെ…ആ ഗാനങ്ങള്‍ക്കായി നമ്മുക്ക് കാതോര്‍ക്കാം…….

    (തയ്യാറാക്കിയത്….ബിനിപ്രേംരാജ് ,രാഷ്ട്രഭൂമി ചാനല്‍ )

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY