ജിഷാ നിനക്കായ് …ഷോര്‍ട്ട് ഫിലിം …ഉടന്‍ വരുന്നൂ…………..

കൊല്ലം : കേരളത്തില്‍ കോളിളക്കം സ്യഷ്ടിച്ച ജിഷാ വധം ഷോര്‍ട്ട് ഫിലിം ആകുന്നു…… കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ക്രൂരവും മ്യഗീയവുമായ കൊലപാതകം കേരളത്തിലെ സ്ത്രീകളെ ഭയാശങ്കയുടെ നിഴലില്‍ ആഴ്ത്തിയതാണ് . കേരളത്തിലെ പെരുമ്പാവൂർ എന്ന സ്ഥലത്ത് 2016 ഏപ്രിൽ 28 നു രാത്രി 29 വയസ്സുള്ള ജിഷ എന്ന നിയമവിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ചും, ക്രൂരമായി മർദ്ദിച്ചും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഒരു കുടുംബത്തിന്റെ നെടുംതൂണിനെ ആണ് ഇല്ലാതാക്കിയത്.  സ്വപനങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി അവള്‍ക്കു ഈ ലോകത്ത് നിന്ന് വിട പറയേണ്ടി വന്നു. വൈരാഗ്യവും കാമാഭ്രാന്തും ഒരു കുടുംബത്തെ മാത്രമല്ല സമൂഹത്തിന്റെ പ്രതീക്ഷയെ ആണ് തകിടം മറിച്ചത്. തന്റെ കുഞ്ഞിന്റെ പിച്ചി ചീന്തിയ ശരീരം ആദ്യം കാണേണ്ടി വന്ന പെറ്റമ്മയുടെ കണ്ണീര് ഇപ്പോഴും തോര്‍ന്നിട്ടില്ല. മാനസിക നില തെറ്റിയ ആ അമ്മയുടെ രോദനം പെണ്‍മക്കള്‍ ഉള്ള  എല്ലാ അമ്മമാരുടെയും രോദനം ആണ്. മാനം രക്ഷിക്കാന്‍ വേണ്ടി ആ സഹോദരി അലറി നിലവിളിച്ചെങ്കിലും ആരും ആനിലവിളി കേട്ടില്ല.  തന്റെ വീട്ടിലെ സഹോദരിക്ക് ഈ ദാരുണ്യ അന്ത്യം കാണാന്‍ ഒരു സഹോദരനും ആവില്ല..എന്നാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ മരിച്ച ജിഷയുടെ ചിത്രങ്ങള്‍ പ്രസ്ദ്ദീകരിച്ചു റേറ്റിംഗ് കൂട്ടിയപ്പോള്‍ പൊലിഞ്ഞു വീണ ജീവന്റെ തേങ്ങല്‍ കണ്ടില്ല.സ്വയം രക്ഷക്ക് വേണ്ടി നിലവിളിച്ചു … ഒടുവില്‍ വിധിക്ക് കീഴടങ്ങേണ്ടി വന്ന നിസഹായയായ ഒരു പെണ്‍ കുട്ടി ഇന്നും തേങ്ങലായി അവശേഷിക്കുന്നു.

കണ്ണീരിന്റെ ഉള്‍പ്പിരിവുകളില്‍ അമ്മമനസ്സിന്റെ തേങ്ങല്‍ , എരിയുന്ന മനസ്സിന്റെ വേദന അഭയമില്ലാത്ത അസ്വസ്ഥതകള്‍ ,നൊമ്പരങ്ങള്‍ എല്ലാം അതേപടി ദ്യശാവഷ്ക്കരിച്ചു സംവിധായകന്‍ സജി അഞ്ചലും അജി അയിലറയും ചേര്‍ന്നൊരുക്കുന്ന ” ജിഷ നിനക്കായ് “ എന്ന ഷോര്‍ട്ട് ഫിലിം പുനലുരും പരിസരപ്രദേശങ്ങളിലും ആയി ചിത്രീകരണം പുരോഗമിക്കുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ഈ ഷോര്‍ട്ട് ഫിലിം പെരുമ്പാവൂര്‍ മാത്രമല്ല കേരളക്കര ഒന്നടങ്കം ഒരു പുനര്ചിന്തനത്തിനു വഴിയൊരുക്കുമെന്നുള്ളതില്‍ സംശയമില്ല.കവയത്രി രാധു പുനലൂരിന്റെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ കിളിമാനൂര്‍ രാമവര്‍മ്മ ഈണം നല്‍കിയിരിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here