നിങ്ങളുടെ കുട്ടികൾ ഇങ്ങനെ ‘W’ പൊസിഷനിൽ ഇരിക്കുന്നത്‌ കണ്ടാൽ ഉടൻ നേരേയിരുത്തുക, അറിയാമോ അതിന്റെ ഭീകര ദോഷങ്ങൾ!

വളരെ സീരിയസ്സായ ഓർത്തൊപീഡിയ്ക്ക് പ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യത ഉണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു

ഇനി നിങ്ങളിൽ ആരെങ്കിലും ഒരു കുഞ്ഞ് ഈ പൊസിഷനിൽ ഇരിക്കുന്നത് കണ്ടാൽ ഉടൻ തന്നെ ആ പൊസിഷൻ മാറ്റാൻ കുഞ്ഞിനോട് പറയുക. ഇങ്ങനെ ഇരിയ്ക്കുന്നത് കുട്ടിയ്ക്ക് അപകടം വരുത്തും.  ‘W’ എന്ന ഷേയ്പ്പിൽ കാലുകൽ മടക്കി വച്ച് സ്ഥിരമായി ഇരിയ്ക്കുന്നത് ചില കുട്ടികളുടെ ശീലമാണ്. കളിയ്ക്കുന്ന സമയത്ത് എത്ര മണിക്കൂർ വേണമെങ്കിലും അങ്ങനെ തുടരാൻ അവർക്ക് മടിയുണ്ടാകില്ല.

എന്നാൽ ഇങ്ങനെ ഇരിയ്ക്കുന്നത് വളരെയധികം ദോഷകരം എന്ന്‍ അധികം ആർക്കും അറിയില്ല. ഇത് ഇടുപ്പെല്ലുകൾക്ക് വളവ് ഉണ്ടാകാനും, തുടർന്ന് വളരെ സീരിയസ്സായ ഓർത്തൊപീഡിയ്ക്ക് പ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യത ഉണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ക്രൈസ്തവ വിശ്വാസികള്‍ ആദരിക്കുന്ന വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതദേഹമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം

ഇത് മസിലുകളുടെ സ്ഥനചലനത്തിനും ചുരുങ്ങലിനും വഴി വയ്ക്കും. ഒപ്പം എല്ലുകൾ അധികമായി, തെറ്റായ രീതിയിൽ വളരാനും ഇത് കാരണമാകും. കുഞ്ഞുങ്ങളുടെ എല്ലുകൾ, വളർന്ന് വരുന്ന പ്രായമായതിനാൽ എളുപ്പത്തിൽ വളയുകയും വികൃതമായി തീരുകയും ചെയ്യും.

സാധാരണയായി ഡോക്ടർമ്മാർ ഇത്തരത്തിൽ കുട്ടികൾ ഇരിയ്ക്കുന്നതിനെ തടയണമെന്ന് നിർദ്ദേശിക്കുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്.എല്ലുകളിലും മസിലുകളിലും ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ നമ്മുടെ നടത്തത്തിന്റെ ബാലൻസ് തെറ്റിയ്ക്കാൻ കാരണമാകും. കുട്ടികൾ ഇങ്ങനെ ഇരിയ്ക്കുന്നത് തടയുകയല്ലാതെ ഇതിനെ പ്രതിരോധിക്കാൻ മറ്റ് വഴികൾ ഒന്നും ഇല്ല.

എന്നാൽ ഇങ്ങനെ ഇരിയ്ക്കുന്ന എല്ലാ കുട്ടികൾക്കും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകണം എന്നില്ല എന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ ഒരു പൊസിഷനിൽ സ്ഥിരമായി ഇരിയ്ക്കുവാൻ ഇഷ്ടപ്പെടുന്ന കുട്ടികളെ നമ്മൾ എത്ര പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചാലും ചിലപ്പോൾ നടക്കണം എന്നില്ല.
അത്തരം സന്ദർഭങ്ങളിൽ അവരുടെ സുഖകരമായ ഇരുത്തത്തിനും സൗകര്യത്തിനും വിട്ട് കൊടുക്കുന്നതിനൊപ്പം, നിരന്തരം അവരുടെ ഇടുപ്പ് എല്ലുകളിലും, കാലിലെ എല്ലുകളിലും വളവോ, നീരോ, തടിപ്പോ, വേദയോ, നടക്കാൻ ബുദ്ധിമുട്ടോ ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കുന്നത് നന്നായിരിക്കും. സാധാരണയായി സാധാരണയിൽ കുറഞ്ഞ മസിൽ ടോൺ ഉള്ള അല്ലെങ്കിൽ മസിലിന് ജന്മനാൽ തന്നെ ബലക്കുറവുള്ള കുട്ടികളിൽ ഇത്തരത്തിലുള്ള ഇരിപ്പ് കൂടുതൽ ദോഷങ്ങൾ ഉണ്ടാക്കിയേക്കാം എന്നും ഡോക്ടർമ്മാർ അഭിപ്രായപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here