സോളോയെ കൊല്ലരുതെന്ന അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍

എന്റെ ഹൃദയവും ആത്മാവും ഞാന്‍ ചിത്രത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്

സോളോയെ കൊല്ലരുതെന്ന അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍. ആരാധകര്‍ വളരെ പ്രതീക്ഷതീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ സോളോ. ബോളിവുഡില്‍ നിരവധി പ്രമുഖ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രമാണ് സോളോ.

നാലു ചെറുകഥകള്‍ ചേര്‍ന്നൊരു ചിത്രമാണിത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ കാരണം തന്റെ പുതിയ ചിത്രത്തെ കൊല്ലരുതെന്ന അഭ്യര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ ദുല്‍ഖര്‍.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…..

ഞാന്‍ ചിത്രം കണ്ടു. ഓരോ സെക്കന്റും എനിക്ക് ഇഷ്ടമായി. അവിടെയും ഇവിടെയും പോരായ്മകള്‍ ഉണ്ടെന്നത് ശരി തന്നെ. രണ്ട് ഭാഷകളില്‍ എടുത്തത് കൊണ്ട് തന്നെ അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. ശേഖറിന്റെ കഥയ്ക്ക് നീണ്ട സമയം ആവശ്യവും ആയിരുന്നു. എങ്കിലും ചിത്രം എനിക്ക് വളരെയധികം ഇഷ്ടമായി. എന്റെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കിയ പതിപ്പാണ് എനിക്ക് ഇഷ്ടമായത്. സോളോ പോലൊരു ചിത്രമാണ് ഏതൊരു അഭിനേതാവിന്റേയും സ്വപ്നം.

ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. ചിത്രീകരണത്തിന്റെ ഓരോ നിമിഷങ്ങളും ഞാന്‍ ആസ്വദിച്ചിരുന്നു. ഇപ്പോള്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന ഈ ചിത്രത്തേയും ഞാന്‍ സ്‌നേഹിക്കുന്നു. എന്റെ ഹൃദയവും ആത്മാവും ഞാന്‍ ചിത്രത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഇത്തരമൊരു ചിത്രം ഉണ്ടാക്കാന്‍ ഞങ്ങളുടെ ചോരയും നീരും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പോലുളള ചിത്രത്തിനായി ഞാന്‍ ഇനിയും പ്രവര്‍ത്തിക്കും. ഞാന്‍ വിശ്വസിക്കുന്ന, വ്യത്യസ്തമെന്ന് എനിക്ക് തോന്നുന്ന ചിത്രങ്ങള്‍ക്കായി ഞാന്‍ ഇനിയും സ്വയം സമര്‍പ്പിക്കും. ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ചാര്‍ലിയും ബാംഗഌര്‍ ഡെയ്‌സും പോലെ അലഌലഌ സോളോ എന്ന് എന്നോട് ചിലര്‍ പറഞ്ഞു. ഞാന്‍ ഇത് അവഗണിക്കണമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇത്തരം പരീകഷണങ്ങള്‍ അനാവശ്യമാണെന്നും പറഞ്ഞു. പകെഷ അത്‌കൊണ്ടാണ് എന
ിക്ക് ഈ ചിത്രം ഇഷ്ടമായതെന്ന് നിങ്ങള്‍ അറിയണം. എനിക്ക് നിരന്തരം വ്യത്യസ്ത ചിത്രങ്ങള്‍ ചെയ്യണം. 7 ദശലകഷം ജനങ്ങളുളള ഇവിടെ വ്യത്യസ്ത കഥകളുണ്ടാവാം. മുന്‍വിധികളിലഌതെ അതിനെ സമീപിച്ചുകൂടെ നമുക്ക്. എന്റെ ഏറ്റവും പ്രിയ്യപ്പെട്ട കഥാപാത്രമായ രുദ്രയെ കുറിച്ചുളള കളിയാക്കലുകള്‍ കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്.

നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഇത് ചിത്രീകരിച്ചത്. നര്‍മ്മത്തിലൂടെ ഇത് പറയാമെന്നാണ് ഞങ്ങള്‍ കരുതിയത്. അത് ഞങ്ങള്‍ ഉദ്ദേശിക്കാതെ നര്‍മ്മകഥയായെന്ന് പറയുന്നതിന്റെ യുകതി പിടികിട്ടുന്നിലഌദുല്‍ഖര്‍ പറഞ്ഞു.കൈഌാക്‌സ് ഡാര്‍ക്ക് കോമഡിയിലാണ് ഒരുക്കിയിട്ടുളളത്. ബിജോയ് ഈ കഥ പറയുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴും ഡബ് ചെയ്യുമ്പോഴും ഒക്കെ ഞങ്ങല്‍ അതിനെ കുറിച്ച് ബോധവാന്മാരാണ്. കതാപാത്രങ്ങള്‍ അത്ഹാസ്യാത്മകമായിട്ട കൈകാര്യം ചെയ്യുന്നത് എന്നത് ശരി തന്നെയാണ്. ഡാര്‍ക്ക് കോമഡി തന്നെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്.

കൈഌാക്‌സ് മനസ്‌സിലാകാതെ കൂവി വിളിക്കുകയും നിലവാരം താഴ്ത്തി പ്രചരിക്കുകയും ചെയ്യുന്നത് ചിത്രത്തെ കൊലഌന്നതിന് തുല്യമാണ്. അത് ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. ഞങ്ങളുടെ ഊര്‍ജം ഇലഌതാക്കുന്നു. നിങ്ങള്‍ തന്നെ തന്ന ധൈര്യം തകര്‍ക്കുന്നു. അത് കൊണ്ട് നിങ്ങളോട് ഞാന്‍ യാചിക്കുകയാണ്. സോളോയെ കൊലഌുത്ദുല്‍ഖര്‍ അഭ്യര്‍ത്ഥിച്ചു. ;ബിജോയ് നമ്പ്യാര്‍ ഒരുക്കിയ പതിപ്പിനൊപ്പമാണ് ഞാന്‍ നിലകൊളളുന്നത്. ചിത്രത്തിന്റെ അണിയറയില്‍ ഇലഌത്തവര്‍ ചിത്രത്തില്‍ എന്ത് തിരുത്തല്‍ വരുത്തിയാലും അത് ഈ ചിത്രത്തെ കൊലഌന്നതിന് കൂട്ടുനില്‍ക്കലാണ്

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here