വിവാഹ ദിവസം രാവിലെ ബ്യൂട്ടീഷ്യന്റടുത്ത് പോയ യുവതിയുടെ മൃതദേഹം കായലില്‍

വിവാഹ ദിവസം രാവിലെ ബ്യൂട്ടീഷ്യന്റടുത്ത് പോയ യുവതിയുടെ മൃതദേഹം കായലില്‍

വിവാഹ ദിവസം രാവിലെ ബ്യൂട്ടീഷ്യന്റടുത്ത് പോയ യുവതിയുടെ ജഡം മുളവുകാട് കായലില്‍ കണ്ടെത്തി. എളങ്കുന്നപ്പുഴ പെരുമാള്‍പടി മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണ പ്രിയ ( 21) യാണു മരിച്ചത് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

അന്ന് ഉച്ചയ്ക്കാണ് വിവാഹം നിശ്ചയിച്ചിരുന്നത്. മുളവുകാട് സഹകരണ റോഡ് കടവിലാണു മൃതദേഹം കണ്ടെത്തിയത്. അന്ന് രാവിലെ ആറേമുക്കാലിനാണ് പെണ്‍കുട്ടിയെ ബന്ധു ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടാക്കുന്നത്. തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തില്‍ പോയിവരാം എന്നു പറഞ്ഞു പുറത്തിറങ്ങിയ യുവതി തിരിച്ചെത്തിയില്ല.തുടര്‍ന്ന് ബ്യൂട്ടീഷന്‍ കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു.
അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. യുവതി ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്നതു ചിലര്‍ കണ്ടിരുന്നു. വിവാഹം മുടങ്ങിയതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കള്‍ ബഹളം വച്ചു. നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നു വധുവിന്റെ വീട്ടുകാര്‍ ഉറപ്പു നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. മരണത്തില്‍ അന്വേഷണം നടത്തണമെന്നാണ് പെണ്‍വീട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here