രാഷ്ട്രീയ നേതാക്കളും ഇനി ‘ആപ്പ്’ വഴി

രാഷ്ട്രീയ നേതാക്കളും ഇനി 'ആപ്പ്' വഴി l Startup to find political leaders ajirajakumar l Rashtrabhoomi

രാഷ്ട്രീയ നേതാക്കളും ഇനി ‘ആപ്പ്’ വഴി

ജനങ്ങൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത നിരവധി രാഷ്ട്രീയ പാർട്ടികളെയും നേതാക്കളേയും തട്ടിയിട്ട് സാധാരണക്കാരന് നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിൽ. എന്നാൽ ഈ നേതാക്കളൊക്കെ രാഷ്ട്രീയം സേവനമായാണോ കാണുന്നത് എന്നു ചോദിച്ചാൽ തീർച്ചയായും അല്ലായെന്നും പറയേണ്ടി വരും.

ഈ സാഹചര്യത്തിലാണ് കഴിവും മികവുമുള്ള നേതാക്കളെ റിക്രൂട്ട് ചെയ്യാനായി ഒരു സ്റ്റാർട്ടപ്പ് വരുന്നത്..!തിരുവനന്തപുരം കേന്ദ്രമാക്കി പൊളിറ്റിക്കൽ റിക്രൂട്ട്‌മെന്റ് ഇന്നവേറ്റീവ് എന്ന പേരിലാണ് സ്റ്റാർട്ടപ്പ് വരുന്നത്.ചിങ്ങം ഒന്നിന് ആരംഭിക്കുന്ന ഈ വേറിട്ട ആശയത്തിന്റെ ശില്പി വെമ്പായം സ്വദേശിയും ശബ്ദഭൂമി ദിനപത്രത്തിന്‍റെ ചീഫ് എഡിറ്ററുമായ ആർ അജിരാജകുമാറാണ്.
ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യത,തൊഴിൽ മേഖല,നേതൃപാടവം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഇത്തരം നൈപുണ്യങ്ങൾ വളർത്തിയെടുക്കുകയും അനുയോജ്യമായ രാഷ്ട്രീയ പാർട്ടികളിലേക്ക് റിക്രൂട്ട് ചെയ്യുകയുമാണ് ഉദ്ദേശ്യം.രാഷ്ട്രീയ രംഗത്തെയും പത്രപ്രവർത്തന രംഗത്തേയും അനുഭവങ്ങളുടെ കരുത്തിലാണ് ഇത്തരമൊരു വേറിട്ട ആശയത്തിന് അജിരാജകുമാർ തയാറെടുക്കുന്നത്.

പ്രസംഗ പരിശീലനം, ഭാഷാ നൈപുണ്യ വികസന ക്ലാസുകൾ തുടങ്ങി നിരവധി പരിപാടികളിലൂടെ മികച്ച ഒരു നേതാവിനെ വളർത്തിയെടുക്കുകയാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. യുവാക്കൾക്ക് രാഷ്ട്രീയത്തോടുള്ള താൽപര്യം ഏറിവരുന്ന ഈ ഘട്ടത്തിൽ ഇത്തരമൊരു പദ്ധതി മികച്ച പ്രതികരണം ഉണ്ടാക്കും എന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment