ചിട്ടി ഒരു രസകരമായ സംഭവം / Neethu Vijayan

നിർവചിക്കുകയാണെങ്കിൽ “സേവിംഗ് കം ബോറോയിങ്ങ് സ്കീം ” എന്ന് പറയാം..

Neethu Vijayan

“ഹരിയേട്ടാ.. കവലയിൽ പോയപ്പോൾ രമ ചേച്ചീ പറഞ്ഞു ചിട്ടി വിളിച്ചു കിട്ടിയ കാശിൽ പുതിയ ഫ്രിഡ്ജ് വാങ്ങീന്ന്.. ”

എന്താ ഹരിയേട്ടാ ” ചിട്ടി ” ?
എങ്ങനാ അതിന്റെ നടത്തിപ്പ് ..

“പണ്ട് വടക്കേലെ പേരമ്മ ചിട്ടി നടത്തുന്നുണ്ടായിരുന്നു ..
പക്ഷേ ഇപ്പോ ഇല്ല.. ചിട്ടി നടത്തിപ്പിന്റെ നിയമങ്ങളൊക്കെ കർശനമാക്കിന്നും .. അംഗീകൃത രജിസ്റ്റർഡ് സ്ഥാപനങ്ങൾക്ക് മാത്രേ നടത്താൻ അനുമതിയുള്ളൂ എന്നൊക്കെ കേട്ടു .. ““സ്മിതേ.. ഇപ്പോ ചിട്ടി നടത്താനൊക്കെ നിയമമുണ്ട്.. അതനുസരിച്ച് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ചിട്ടി നടത്താനാവൂ ..

ചിട്ടി നടത്തുന്ന സ്ഥാപനങ്ങളുടെ പേരിനൊപ്പം കുറി, ചിട്ടി. ചിട്ടീസ് എന്നീ വാക്കുകളിൽ ഏതേലും ഒന്ന് നിർബദ്ധമാണ്.

ചിട്ടിന്റെ പ്രവർത്തനം നിനക്ക് പറഞ്ഞു തരാം ..

ഏറ്റവും ലളിതമായ രീതിയിൽ ചിട്ടിനെ നിർവചിക്കുകയാണെങ്കിൽ “സേവിംഗ് കം ബോറോയിങ്ങ് സ്കീം ” എന്ന് പറയാം..

ഒരു കൂട്ടം ആളുകൾ കൂട്ടായി ഒരു നിശ്ചിത തുക നിശ്ചിത കാലയളവിൽ നിക്ഷേപിച്ച് വരുന്നു .. മൊത്തമായ വലിയ തുക ആവശ്യം വരുമ്പോൾ ചിട്ടി വിളിച്ച് അവർ തുക കൈപ്പറ്റുകയും ചെയ്യുന്നു.ഉദാ..

10 മെമ്പർമാർ അടങ്ങുന്ന ഒരു ചിട്ട് ഫണ്ട്
പ്രതിമാസം ₹ 3000 /- രൂപ എന്ന നിരക്കിൽ 10 മാസം കാലാവധിയുള്ള ചിട്ടി .
ചിട്ടി നടത്തുന്ന ആൾക്ക് ഫോർമാൻ കമ്മീഷൻ എന്നിനത്തിൽ 5% നിശ്ചയിച്ച്
നടത്തുന്നു.

10 മാസ കാലയളവനുള്ളിൽ 2 മെമ്പർമാർക്ക് പൈസയുടെ ആവശ്യം വരുകയും അവർ ആ മാസം ചിട്ടി വിളിക്കുകയും ചെയ്യുന്നു

ഒന്നാമ്മൻ 28,000 രൂപക്കും
രണ്ടാമ്മൻ 26,000 രൂപക്കും
ചിട്ടി വിളിക്കുന്നു..

കുറഞ്ഞ തുകക്ക് ചിട്ടി വിളിച്ച രണ്ടാമ്മൻ പൈസ നേടാൻ യോഗ്യത കൈവരിക്കുന്നു.

രണ്ടാമന്
₹ 26000 രൂപ പിൻവലിക്കാം

( ₹ 1,500 ഫോർമാൻ കമ്മീഷൻ ചിട്ടി നിബന്ധന അനുസരിച്ച് ഈടാക്കുന്നതായിരിക്കും.. ചിട്ടി യുടെ തുടക്കത്തിലോ.. അല്ലെങ്കിൽ തവണകളായോ )ബാക്കിയുള്ള 4,000 രൂപ ( 30,000 – 26,000 ) എല്ലാ മെമ്പർമാർക്കും തുല്യമായി വീതിച്ചു നൽകുന്നു..
ആളൊന്നിന് 400 രൂപ എന്ന നിരക്കിൽ കിഴിവ് ലഭിക്കുന്നു.
( 4,000/10 = 400 )

ചിട്ടി കാലാവതി തീരുന്നത് വരെ എല്ലാ മാസവും തുക ആവശ്യം ഉള്ളവർ ചിട്ടി വിളിച്ച് പൈസ കൈപറ്റുന്നു . കൈപറ്റുന്ന തുകയും 30,000 രൂപയും തമ്മിലുള്ള വിത്യാസം ചിട്ടി യുടെ ലാഭം അഥവാ ഡിവിഡന്റ് ആയി മെമ്പർ മാർക്ക് തുല്യമായി വീതിച്ചു നിൽക്കുന്നു. ഈ പ്രവർത്തനം ചിട്ടി കാലവതിയിൽ ഉടനീളം നടന്നു കൊണ്ടിരിക്കുന്നു.

സ്മിതേ.. നീ ചിട്ടി ചേരുമ്പോൾ അംഗീകൃത രജിസ്റ്റേർഡ് സ്ഥാപനത്തിൽ മാത്രം ചേരുവാൻ ശ്രദ്ധിക്കണേ… !!

(നീതു . വിജയൻ)

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here