ഒഴുകുന്ന കാരുണ്യം / കഥ

ശിവറാം, ഡോക്ടറെ കാണാനായി തിരക്കുക്കൂട്ടി. ഒരു  നാളി

Divya C.R

ലും കണ്ടിട്ടില്ലാത്ര തിരക്കാണെന്ന് അയാൾക്കു തോന്നി. ഒ.പി യിൽ പോയി ടിക്കറ്റെടുത്ത് ഡോക്ടറെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാനായി തിരക്കുകൂട്ടി. ഡോക്ടറുടെ മുറിക്കു പുറത്തെ വരാന്തയിലിരുന്ന രോഗികൾ അത് അനുവദിക്കാൻ തയ്യാറായിരുന്നില്ല. എന്നിട്ടും ശിവറാം ഡോക്ടറുടെ മുറിയിലേക്കു കയറി.

 

ഡോക്ടർ, എൻെറ അമ്മയ്ക്ക് അസുഖം കൂടുതലാണ് ദയവായി എന്നോടൊപ്പം വരൂ ‘- അയാൾ ഡോക്ടറോടു യാചിച്ചു.നിങ്ങൾ പുറത്തുനിൽക്കൂ, ഈ തിരക്കൊന്നു തീരട്ടെ.’പുറത്തുനിന്ന ഓരോ ആളുകളോടും അമ്മയുടെ ദയനീയവസ്ഥ വിശദീകരിച്ചു. എൺപതിനോടടുത്ത ഒരു പാവം സ്ത്രി ! കുറച്ചുനാളുകളായി കിടപ്പിലാണ്. ശരീരത്തിലെ മാംസം പൊടിഞ്ഞു പോകുകയും വൃണങ്ങളിൽ പുഴുക്കൾ കാർന്നുതിന്നുന്ന ദുരവസ്ഥ ! മരണം ആസന്നമായ ആ ശരീരത്തെ ഇനിയും വേദനിക്കുന്നത് കണ്ടു നിൽക്കാൻ അയാൾക്കു വയ്യാ ! എന്തെങ്കിലും മരുന്നു നൽകി വേദനകൊണ്ടു പുളയുന്ന ആ സാധുസ്ത്രിയുടെ വേദന  ശമിപ്പിക്കണം. അവർക്കു അല്പമൊരു ആശ്വാസമെങ്കിലും കിട്ടുമെങ്കിൽ തനിക്കത് ചെയ്യണം.

ശിവറാമിൻെറ അവസ്ഥ മനസ്സിലാക്കിയവർ ഡോക്ടറുടെ സേവനം ഏറ്റവും അത്യാവശ്യം ആയമ്മയ്ക്കാണെന്നും അയാൾക്കൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു.
ഡോക്ടറെയും ഒരു നേഴ്സിനെയും കൂട്ടി ശിവറാം കാറിൽ തൻെറ വാസസ്ഥാനത്തേക്കു യാത്ര തിരിച്ചു. ഇട റോഡുകളിലൂടെ കാർ സഞ്ചരിച്ച്  ഒരു ചേരിപ്രദേശത്ത് അവരെത്തി ചേർന്നു.  അവിടെ നിന്നും  കാറിൽ നിന്നിറങ്ങി വീട്ടിലേക്കവർ നടന്നടുത്തു.
തിങ്ങിനിറഞ്ഞ വീടുകൾ ! അവ വീടുകളാണെന്നു പറയുക അസാധ്യം. ചുവരുകൾ തകരഷീറ്റും പ്ളാസ്റ്റിക് കവറുകളും മറച്ചുവച്ച നാലു തൂണുകളിൽ തീർത്ത ഷെഡുകൾ !
ഓരോ വീട്ടിനുള്ളിലുള്ളതിനേക്കാൾ വൃത്തി പുറത്തെ പെരുവഴിക്കാണെന്നു തോന്നി  ഡോക്ടർക്ക്. ആ പ്രദേശത്തെ ദുർഗന്ധം സഹിക്കാൻ വയ്യാതെ അയാൾ  മൂക്കുപൊത്തി.
  ഒരു വീടിനു പുറ ത്തെത്തിയപ്പോൾ ശിവറാം  നിന്നു. പോക്കറ്റിൽ നിന്നും താക്കോലെടുത്ത് അയാൾ വാതിൽ തുറന്നു. മുറിക്കുള്ളിൽ വൃത്തിയുണ്ടായിരുന്നു. പക്ഷെ  എന്തോ ഒരു ദുർഗന്ധം അവിടെ നിറഞ്ഞുനിന്നു. ഡോക്ടർ ചുറ്റും നോക്കി.
ഒരരുകിലായി കറുത്ത കരിന്പടം കോണ്ടു പുതപ്പിച്ച രൂപത്തി നടുത്തേക്കു ശിവറാം  നടന്നു. കൂടെ നേഴ്സും. അവർ ആ ശരീരത്തെ  വൃത്തിയാക്കാൻ തുടങ്ങി. കൈകളിൽ വെളുത്ത കൈയുറകൾ ധരിച്ച് ഡോക്ടർ രോഗിയുടെ അടുക്കലെത്തി.
ഒരു നിമിഷം ഡോക്ടർ  സ്തപ്തനായി. ചോരവറ്റിയ വിളറിയ മുഖം മറ്റാരും ശ്രദ്ധിക്കാതിരിക്കാൻ അയാൾ  നന്നേ  ശ്രമപ്പെട്ടു.
ശിവറാം നേഴ്സിനോടു
ആ അമ്മയുടെ  കഥ പറഞ്ഞു. ഒരിക്കൽ നഗരത്തിൻെറ തിരക്കിൽ മക്കളാൽ ഉപേക്ഷിക്കപ്പെട്ട് ഹോട്ടലുകളുകളുടെ അവശിഷ്ടങ്ങൾ ക്കിടയിലെ കൂനയിൽ നിന്നും  ആഹാരത്തിനായി തെരുവു നായ്ക്കളോടായി  അടിപിടി കൂടുന്ന മനോരോഗിയായ അവരെ ഉപേക്ഷിച്ചു വരാൻ ശിവറാമിനു കഴിഞ്ഞില്ല. അയാൾ അവരെ കൂടെ കൂട്ടി ചികിൽസിപ്പിച്ചു. മാനസികരോഗം വിട്ടകന്നതോടു കൂടി അവ്യക്തമായൊരു ജീവിതം ഇടയ്ക്കിടെ ഓർത്തെടുത്തു. കുറച്ചു മാസങ്ങളായി രോഗം പിടിപെട്ടു കിടപ്പിലായിട്ട്.
ഡോക്ടറുടെ കണ്ണുകളിൽ നനവൂറി. ഇനിയും  പിടിച്ചു നിൽക്കാൻ ശക്തിയില്ലാതെ ‘അമ്മേ ‘ എന്നു പൊട്ടികരഞ്ഞുകൊണ്ടു കാൽക്ക ലിൽ വീണു.
ജീവിതത്തിൻെറ വസന്തകാലം മുഴുവനും  തനിക്കായി മാറ്റി വച്ച അമ്മയുടെ  ഈ അവസ്ഥക്കു കാരണക്കാരനായ മകൻ ആ കാൽക്ക ലിൽ വീണു ക്ഷമ യാചിച്ചു. അപ്പോഴേക്കും ആ ശരീരം തണുത്തു റഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here