നടി സുജാ കാര്‍ത്തിക പീഡന ദൃശ്യങ്ങള്‍ കണ്ടു? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പല്ലിശ്ശേരി

സുജാ കാര്‍ത്തികയുടെ കൂട്ടുകാരിയില്‍ നിന്നാണ് പീഡന ദൃശ്യത്തിന്റെ കഥ ചോര്‍ന്നതെന്ന് പേരു വെളിപ്പെടുത്താതെ ഒരാള്‍ സൂചിപ്പിച്ചു

കൊച്ചിയില്‍ യുവനടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകുമെന്ന് പോലും പ്രചരണം ഉണ്ടായി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒടുവിലെത്തിയത് ഇങ്ങനെയൊരു മാഡം കഥയില്‍ ഇല്ലെന്നാണ്. ഇതോടെ ചര്‍ച്ചകള്‍ അപ്രസക്തമായി. എന്നാല്‍ മറ്റൊരു മാഡത്തെ കുറിച്ചുള്ള ചര്‍ച്ചയുമായി എത്തിയിരിക്കുകയാണ് സിനിമാ മംഗളത്തിലെ പല്ലിശ്ശേരി.

പല്ലിശ്ശേരിയുടെ അഭ്രലോകത്തെ 471ആം പതിപ്പിലാണ് കേസിലെ നിര്‍ണായക വെളിപ്പെടുത്തലുമായി പല്ലിശ്ശേരി എത്തിയിരിക്കുന്നത്. എന്നാല്‍ സുജാ കാര്‍ത്തികയ്‌ക്കെതിരായ ആരോപണത്തില്‍ വ്യക്തമായ തെളിവൊന്നും പല്ലിശ്ശേരി പറയുന്നു. ഈ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പരാമര്‍ശങ്ങള്‍ ഏറെ നിയമ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കും. പല്ലിശ്ശേരിയുടെ ആരോപണങ്ങളെ സുജാ കാര്‍ത്തിക നിയമപരമായി നേരിടുമെന്നാണ് സൂചന.

പല്ലിശ്ശേരി എഴുതുന്നത് ഇങ്ങനെ:
സുജാ കാര്‍ത്തികയുടെ കൂട്ടുകാരിയില്‍ നിന്നാണ് പീഡന ദൃശ്യത്തിന്റെ കഥ ചോര്‍ന്നതെന്ന് പേരു വെളിപ്പെടുത്താതെ ഒരാള്‍ സൂചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷമായി നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതുവരെ ദൃശ്യം കിട്ടിയിട്ടില്ല, ആരും കണ്ടിട്ടില്ല എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാല്‍ അതു ശരിയല്ല കാണേണ്ടവരെല്ലാം ദ്യശ്യം കണ്ടിട്ടുണ്ട്.

ഈ കേസിന്റെ തുടക്കം മുതല്‍ പറഞ്ഞു കേള്‍ക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ നടി സുജാ കാര്‍ത്തികയുടെ പേര്. പിന്നീടെന്തു സംഭവിച്ചു ? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാര്‍ത്തിക കണ്ടിട്ടുണ്ട്പല്ലിശ്ശേരി എഴുതുന്നു.

സുജാ കാര്‍ത്തിക മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സര്‍ക്കിള്‍ മുഴുവനും. വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേക്ഷണ ഉദ്യോഗസ്ഥര്‍ക്കു സുജാ കാര്‍ത്തികയില്‍ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി.
പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ് ഇങ്ങനെയാണ് സുജാ കാര്‍ത്തികയ്ക്ക് എതിരായ വാര്‍ത്ത പല്ലിശ്ശേരി നല്‍കുന്നത്.

കാവ്യാ മാധവന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാമ് സുജ. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും സുജയാണ്. എന്നാല്‍ ഇതൊക്കെ വ്യാജ പ്രചരണമാണെന്നും ദിലീപിനെ കുടുക്കാനുള്ള കഥ മെനയുകയാണ് ഇത്തരം വാര്‍ത്ത എഴുതുന്നവര്‍ ചെയ്യുന്നതെന്ന് ദിലീപ് അനുകൂലികളും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here