സണ്ണി ലിയോണിനോടൊപ്പം ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞ പട്ടികയില്‍ കാവ്യാ മാധവനും..

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്

യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ ആദ്യത്തേത് ബോളിവുഡിന്റെ ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന സെലിബ്രിറ്റികളില്‍ മുന്‍ നിരയിലാണ് എപ്പോഴും സണ്ണിയുടെ സ്ഥാനം. എന്നാല്‍ ഇപ്പോള്‍ സണ്ണിയോടൊപ്പം എത്തിയിരിക്കുന്നത് മലയാളത്തിന്റെ കാവ്യാ മാധവനാണ് എന്നതാണ് ശ്രദ്ധേയം.

രണ്ടാമതായാണ് കാവ്യയുടെ സ്ഥാനം. തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്‌യുമുണ്ട്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കാലങ്ങളായി മലയാള സിനിമയുടെ താരസുന്ദരിയായ കാവ്യ മാധവന്റെ പേര് ഗോസിപ്പു കോളങ്ങല്‍ നിറഞ്ഞത് നടന്‍ ദിലീപിന്റെ പേരിലായിരുന്നു. ഇരുവരും വിവാഹം കഴിച്ചതോടെ അതിന് ബലം കൂടുകയും ചെയ്തിരുന്നു. അതിനിടെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ താരദമ്പതികളുടെ പേരും നിറഞ്ഞ് നിന്നത്.കഴിഞ്ഞ ജൂലൈയില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഇതാണ് സണ്ണിയെ മുന്നിലെത്തിച്ചത്. 2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്‌സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക തിളങ്ങുകയായിരുന്നു. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.

2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്‌സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക എത്തി. ക്യാന്‍ ഫെസ്റ്റിവലില്‍ തിളങ്ങി. എന്നാല്‍ ഇത്തവണ മകള്‍ ആരാധ്യയായിരുന്നു വാര്‍ത്തകളില്‍ ഏറെയും ഇടം പിടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here