നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി; ഒരുമിച്ചുള്ള അവസാന സെല്‍ഫി ഫെയ്‌സ്ബുക്കിലിട്ട് വിപിന്‍

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞത്. ഇത് സംബന്ധിച്ച് വിപിന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞിരിക്കുകയായിരുന്നു എന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ പറയുന്നത്.

ഇത് അവസാന സെല്‍ഫിയാണെന്നും. സംഭവത്തില്‍ കമന്റുകള്‍ ഒന്നുമില്ലെന്നും. നല്ല സുഹൃത്തുക്കളായിരിക്കും എന്ന് വിപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്. രണ്ടരവര്‍ഷം മുമ്പാണ് സുരഭിയുടെ കല്യാണം നടക്കുന്നത്. എം80 മൂസ എന്ന പരമ്പരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവര്‍ വിവാഹം കഴിക്കുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു വരണമാല്യം ചാര്‍ത്തിയത്. ങ80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

 

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY