മോഷ്ടിച്ച് ഉണ്ടാക്കിയത് ആഢംബരകാര്‍, 19 ഏക്കര്‍ ഭൂമി, കൊട്ടാരവീട്, പെട്രോള്‍ പമ്പ്: ഒടുവില്‍ പിടിക്കപ്പെട്ടു

മോഷ്ടിച്ച് ഉണ്ടാക്കിയത് ആഢംബരകാര്‍, 19 ഏക്കര്‍ ഭൂമി, കൊട്ടാരവീട്, പെട്രോള്‍ പമ്പ്: ഒടുവില്‍ പിടിക്കപ്പെട്ടു. നാട്ടിലെ ദാനശീലന്‍, മാന്യമായി പെരുമാറുന്നയാള്‍… എന്നാല്‍ അന്യനാട്ടിലെ പെരുംകള്ളന്‍. മോഷ്ടിച്ച് മോഷ്ടിച്ച് ഉണ്ടാക്കിയത് ആഢംബരകാര്‍, 19 ഏക്കര്‍ ഭൂമി, കൊട്ടാരവീട്, പെട്രോള്‍ പമ്പ് തുടങ്ങിയവ. എന്നിട്ടും പണക്കൊതി തീരാതെ മോഷണം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ പിടിക്കപ്പെട്ടു ഈ കണ്ണൂര്‍ സ്വദേശി. കണ്ണൂര്‍ തളിപ്പറമ്പ് ആലക്കോട് സ്വദേശി കെ യു മുഹമ്മദാണ് പൊലീസിന്റെ പിടിയിലായത്.

ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ 2009ല്‍ ഇരിക്കൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇതിനുശേഷം ഇയാളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇയാള്‍ 70 പവന്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. 25 പവനും എട്ട് വാച്ചുകളും ഒരു ടാബും ഇയാളില്‍നിന്ന് കണ്ടെടുത്തു. വീട്ടിലെ കള്ള അറകളില്‍നിന്നാണ് ഇവ കണ്ടെടുത്തത്.

റോഡരികിലെ വലിയവീടുകള്‍ കണ്ടെത്തി രാത്രിയില്‍ ഒറ്റയ്‌ക്കെത്തി കവര്‍ച്ച നടത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞയാഴ്ച കുന്ദമംഗലത്തും പരിസരങ്ങളിലുമായി ഇരുപതോളം വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു. ഇവിടുത്തെ മൂന്ന് വീടുകളില്‍നിന്നു മുപ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് നഷ്ടമായത്. നാലുമാസം മുമ്പ് കാരന്തൂര്‍ കൊളായ്ത്താഴം ഭാഗത്തുനിന്ന് 19 പവന്‍ കവര്‍ന്നിരുന്നു.
രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന രണ്ടുവീടുകള്‍ ഇയാള്‍ക്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ദാനശീലനും എല്ലാവരോടും മാന്യമായി പെരുമാറുന്നയാളുമാണ്. നാട്ടില്‍ ഒരിടത്തും മോഷണം നടത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ നാട്ടുകാരാരും ഇയാളെ സംശയിച്ചതേയില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here