മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് റോഡ് ടാറിംഗ്

മന്ത്രിപദം എന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതെന്നാണ് ചിലരുടെ ധാരണ. അത്തരത്തിലുള്ളൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയാണ് റിസോര്‍ട്ടിലെ റോഡ് ടാറിംഗിന് ലക്ഷങ്ങള്‍ ചെലവഴിച്ചത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വക റോഡ് ടാറിംഗിനാണ് മന്ത്രി ലക്ഷങ്ങള്‍ ചിലവഴിച്ചത്. രണ്ട് എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെയും ലക്ഷങ്ങളുപയോഗിച്ചാണ് മന്ത്രിയുടെ റോഡ് നിര്‍മ്മാണം നടന്നിരിക്കുന്നത്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍മന്ത്രിയുടെ റിസോര്‍ട്ടിന്റെ ഗേറ്റ് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയത്. നേരത്തെ പിജെ കുര്യന്‍ എംപിയുടെയും കെഇ ഇസ്മായില്‍ എംപിയുടെയും പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഈ റോഡ് നിര്‍മ്മിച്ചത്. തുടക്കം മുതല്‍ സീറോ ജെട്ടിവരെയുള്ള റോഡിന്റെ വീതി നാല് മീറ്ററാണെങ്കില്‍ റിസോര്‍ട്ട് വരെ ആറും ഏഴും മീറ്ററാണ് വീതി. വ്യാപക പരാതിയാണ് ഇതില്‍ നാട്ടുകാര്‍ക്ക് ഉള്ളത്. നെഹ്‌റു ട്രോഫി വള്ളംകളി നാളെ തുടങ്ങാനിരിക്കേയാണ് വിവാദ സംഭവം.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here