ഡിമാക്‌സ് റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി മെയിന്റനന്‍സുമായി ഇസൂസു

ഡിമാക്‌സ് റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി മെയിന്റനന്‍സുമായി ഇസൂസു l Three year free maintenance for d max cab

ഡിമാക്‌സ് റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി മെയിന്റനന്‍സുമായി ഇസൂസു

കൊച്ചി : ഇന്ത്യയിലെ ഡിമാക്‌സ് റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി മെയിന്റനന്‍സ് ചെയ്തുകൊടുക്കുന്ന ഡി സെര്‍വ് ഓഫര്‍ ഇസൂസു മോട്ടോര്‍സ് ഇന്ത്യ അവതരിപ്പിച്ചു. സെപ്തംബര്‍ ഒക്ടോബര്‍ 2018 മാസങ്ങളില്‍ വാഹനം വാങ്ങുന്നവര്‍ക്കാണ് അധിക ചിലവില്ലാതെ ഡി സെര്‍വ് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക.

ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും ? സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നു തള്ളുന്നത് തുടരുകയാണ്…

മൂന്നു വര്‍ഷത്തെക്ക് അല്ലെങ്കില്‍ 100000 കിലോ മീറ്റര്‍ (ഏതാണോ ആദ്യം) സൗജന്യ പരിപാലനം- ഇതില്‍ പിഎംഎസ് പാര്‍ട്‌സ്, ലുബ്രികന്റ് ലേബര്‍ കോസ്റ്റ്‌സ്, ചില തേയ്മാനം സംഭവിക്കുന്ന ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
പക്ഷെ വാഹനാപകടം മൂലമുണ്ടാകുന്ന കേടുപാടുകള്‍ ഈ സ്‌കീം വഴി പരിഹരിച്ചു നല്‍കുന്നതല്ല.*ഓഫര്‍ 2018 ഒക്ടോബര്‍ 31 വരെ മാത്രം. ഡി സെര്‍വ് ഓഫറിനെ പറ്റിയുള്ള കുടുതല്‍ വിവരങ്ങള്‍ ഇസൂസു ഡീലര്‍ഷിപ്പുകള്‍ വഴി അറിയുവാന്‍ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related posts

Leave a Comment