കൊച്ചിയില്‍ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത് 30 വയസ്സുള്ള യുവതിയുടെ അസ്ഥികൂടം

മൃതദേഹം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായി ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നാണ് പൊലീസ്

കൊച്ചി കായലില്‍ വീപ്പയില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വീപ്പ കോണ്‍ക്രീറ്റ് ഇട്ട നിലയില്‍ കോണ്‍ക്രീറ്റ് ഇട്ട നിലയില്‍ കണ്ടെത്തിയ വീപ്പയ്ക്കുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കൊച്ചി കുമ്പളം കായലില്‍ നിന്നാണ് വീപ്പ കണ്ടെത്തിയത്. കായലില്‍ തള്ളിയ വീപ്പ മത്സ്യ തൊഴിലാളികളാണ് ആദ്യം കണ്ടത്.

അതെ സമയം വീപ്പയ്ക്കുള്ളില്‍ നിന്നും ലഭിച്ച അസ്ഥികൂടം യുവതിയുടെതാണ് പോലീസ് സ്ഥിരീകരിച്ചു. അസ്ഥികൂടതോടൊപ്പം യുവതിയുടെതെന്നു സംശയിക്കുന്ന മുടിയും മറ്റ് തെളിവുകളും ലഭിച്ചു.തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കൊലപാതക ശേഷം കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുരുഷന്റെ മൃതദേഹമാണിതെന്നാണ് സംശയം. പത്ത് മാസം പഴക്കമുള്ള മൃതദേഹമാണെന്നാണ് സൂചന. രണ്ടുമാസം മുന്‍പാണ് ഈ വീപ്പ ഡ്രഡ്ജിംഗിനിടയില്‍ കരയ്‌ക്കെത്തിച്ചത്.
ഇതില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പ് അരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മത്സ്യതൊഴിലാളികള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്നാണ് പൊലീസ് എത്തി വീപ്പ പൊളിച്ച് പരിശോധന നടത്തിയത്. മൃതദേഹം വീപ്പക്കുള്ളില്‍ ആക്കിയ ശേഷം കോണ്‍ക്രീറ്റ് ഇട്ട് നിറയ്ക്കുകയും അതിന് മുകളില്‍ ഇഷ്ടിക വച്ച് അടയ്ക്കുകയായിരുന്നു.

മൃതദേഹം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായി ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. ഇതിന് മുന്‍പും സമാനമായ സാഹചര്യത്തില്‍ കായലില്‍നിന്ന് മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. എന്തായാലും പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

**************************************************

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here