സുനിയെ കുറിച്ച് ദിലീപ് പരാതി നല്‍കിയിരുന്നുവെന്ന് ബെഹ്‌റ; സത്യം കോടതിയില്‍ പറയും

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്ന്ും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിവരങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്‌റ പറഞ്ഞു. ‘എപ്പോഴാണ് പരാതി നല്‍കിയതെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്‍സര്‍ സുനിക്കെതിരെ ഡി.ജി.പിക്കു താന്‍ പരാതി നല്‍കിയിരുന്നുവെന്ന് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് വ്യക്തമാക്കിയത്. പള്‍സര്‍ സുനി തന്നെ വിളിച്ചകാര്യം അന്നു തന്നെ ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പര്‍ വഴി കൈമാറിയെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്. ദിലീപ് പരാതിപ്പെടാന്‍ വൈകിയെന്ന പൊലീസിന്റെ ആരോപണത്തിന് മറുപടിയായാണ് ദിലീപ് ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY