മകള്‍ ചൂഷണം ചെയ്യപ്പെടുന്നത് അമ്മ അറിഞ്ഞിരിക്കില്ല; പീഡനം പുറത്തെത്തിച്ച ധന്യ പറയുന്നു

മകള്‍ ചൂഷണം ചെയ്യപ്പെടുന്നത് അമ്മ അറിഞ്ഞിരിക്കില്ല; പീഡനം പുറത്തെത്തിച്ച ധന്യ പറയുന്നു

എടപ്പാള്‍ സിനിമ തിയേറ്റര്‍ പീഡനം പുറംലോകം അറിയാനും പ്രതി അറസ്റ്റിലാകാനും കാരണമായത് സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദും, ചൈല്‍ഡ് ലൈന്‍ ജില്ലാ വൈസ് കോര്‍ഡിനേറ്ററായ ശിഹാബും. കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് സംഭവം നടന്നിരിക്കുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മക്കെതിരെയും പോസ്‌കോ കുറ്റം ചുമത്തിയിട്ടുണ്ട്.

എന്നാല്‍ ദൃശ്യങ്ങള്‍ ആദ്യം കണ്ടയാളെന്ന നിലയ്ക്ക് അങ്ങനെ തോന്നുന്നില്ലെന്നാണ് സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദ് പറയുന്നത്. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധന്യ അമ്മയുടെ അറിവോടെയല്ല ആ പിഡനം നടന്നതെന്ന് പറഞ്ഞിരിക്കുന്നത്. ധന്യ ആബിദിന്റെ വാക്കുകളിങ്ങനെയാണ്. ‘ ആ വിഷ്വല്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയതും ആ സ്ത്രീ ഇയാള്‍ മകളോട് കാണിക്കുന്നത് അറിഞ്ഞിരുന്നില്ല എന്ന് തന്നെയാണ്. കാരണം പേഴ്‌സണലായ മൊമെന്റ്‌സ് ആസ്വദിക്കുന്ന ആ സ്ത്രീ തന്നെ അയാള്‍ ചെയ്യുന്നത് കുട്ടി കാണണ്ട എന്ന ഉദ്ദേശത്തോടെയാണ് അയാള്‍ക്കപ്പുറത്തെ സീറ്റിലേക്ക് അവളെ ഇരുത്തിയതെന്നാണ് ഞാന്‍ കരുതുന്നത്.
തിയേറ്ററില്‍ കടുത്ത ഇരുട്ടായിരിക്കും. ഫ്രണ്ട് സീറ്റിലോ ബാക്ക് സീറ്റിലോ ഇരിക്കുന്നവര്‍ക്ക് ഇതൊന്നും കാണാന്‍ പറ്റില്ല. അവര്‍ ഇരുന്ന സീറ്റിന് തൊട്ട് മുകളിലായി സിസിടിവി സ്ഥാപിച്ചിരുന്നത് കൊണ്ടാണ് നമുക്ക് വിഷ്വല്‍ അത്ര ക്ലാരിറ്റിയോടെ കാണാന്‍ സാധിക്കുന്നത്. ഒരുപക്ഷേ അടുത്തിരിക്കുന്നയാള്‍ക്ക് പോലും അത് കാണാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ഇന്നലെ ആ വിഷ്വല്‍ ചാനലിലൂടെ പുറത്തുവരുന്ന സമയത്താണ് ആ സ്ത്രീ പോലും അത് കണ്ടിരിക്കുക, അറിഞ്ഞിരിക്കുക എന്നാണ് എന്റെ വിശ്വാസം.

ആ സ്ത്രീ വല്ലാത്ത പ്ലഷര്‍ മൊമന്റിലായിരുന്നു. അതിനിടയില്‍ അവര്‍ കുട്ടിയെ ശ്രദ്ധിച്ചിരിക്കില്ല. അതിനിടെ ഇന്റര്‍വല്‍ സമയത്ത് അയാള്‍ കുട്ടിയുമായി പുറത്ത് വന്ന് അവള്‍ക്ക് സ്‌നാക്‌സ് വാങ്ങി നല്‍കുന്നുണ്ട്. തിരികെ വന്ന് അതിന് മുമ്പത്തെ പ്രവര്‍ത്തികള്‍ അയാള്‍ തുടരുന്നുമുണ്ട്. കുട്ടിയുടെ മുഖഭാവത്തില്‍ നിന്ന് എന്തോ കളിയായി ചെയ്യുന്നതാണന്നേ ബോധ്യമാവൂ. ഇയാള്‍ ഇടക്ക് തലചരിച്ച് അവളുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ കുട്ടി ചിരിക്കുന്നുമുണ്ട്.
അത്രയുമേ ആ സ്ത്രീയും കരുതിക്കാണൂ. അല്ലാതെ കുട്ടിയെ ഉപദ്രവിക്കുകയാണെന്ന തോന്നല്‍ അവര്‍ക്കില്ലായിരുന്നു. മനപ്പൂര്‍വ്വം കുട്ടിയെ ഇയാള്‍ക്ക് കൊണ്ടക്കൊടുത്തതാണെന്ന് ആ വിഷ്വല്‍ കണ്ട ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ അവര്‍ തെറ്റുകാരിയാണ്. അവര്‍ക്ക് വേറെയും മക്കളുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ കൂടെ സിനിമ കാണാന്‍ വരണമെങ്കില്‍ ആ കുട്ടിയെയും അതിനിടയിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നു. മറ്റ് മക്കളുടെ കൂടെ നിര്‍ത്തിയിട്ട് വന്നാല്‍ മതി. കൊണ്ടുവന്നെങ്കില്‍ അതിനനുസരിച്ച് ശ്രദ്ധിക്കാനും കഴിയണമായിരുന്നു.

ധന്യയുടെ ഒരു സുഹൃത്ത് തീയേറ്ററില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നും ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമയുടെ പക്കല്‍ ഉണ്ട് എന്നും ഇവരെ വിളിച്ച് അറിയിച്ചതോടെയാണ് അന്വേഷണത്തിന്റെ തുടക്കം. തുടര്‍ന്നു ധന്യ പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ കോഡിനേറ്ററായ ശിഹാബുമായി ബന്ധപ്പെട്ട് ഇരുവരും തിയേറ്ററില്‍ എത്തുകയായിരുന്നു. എന്നാല്‍, സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ച തിയേറ്റര്‍ ഉടമ ദൃശ്യങ്ങള്‍ തരാന്‍ തയാറായില്ല എന്നു ഇവര്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട മുമ്പോട്ട് പോയാല്‍ അതു ബിസിനസിനെ ബാധിക്കുമോ എന്നതായിരുന്നു ആശങ്ക.
ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമ ഇവര്‍ക്കു കാണിച്ചു കൊടുത്തു. മാത്രവുമല്ല, പ്രതി മൊയ്തീന്‍ കുട്ടിയുടെ വിവരങ്ങളും കൈമാറി. കാറിന്റെ നമ്പര്‍ തിയേറ്റില്‍ നിന്നു ലഭിച്ചു എന്നും ധന്യ പറയുന്നു. കാര്‍ രജിസ്‌ട്രേഷന്‍ തൃത്താല മൊയ്തിന്‍കുട്ടിയുടെ പേരിലാണ്. ആ പേരു ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഇവര്‍ക്കു മറ്റു ചില വിവരങ്ങള്‍ ലഭിച്ചു. ഇതോടെ വീണ്ടും തിയേറ്റില്‍ എത്തി കുട്ടിയെ രക്ഷിക്കാന്‍ വിഷ്വല്‍സ് അത്യാവിശ്വമാണ് എന്ന് ഉടമയേ ബോധ്യപ്പെടുത്തി ദൃശ്യങ്ങള്‍ കോപ്പി ചെയ്തു കൊണ്ടു വരികയായിരുന്നു. തുടര്‍ന്നു ശിഹാബാണ് ചൈല്‍ഡ് ലൈനിനു പരാതി നല്‍കിയത്.

പോക്‌സോ കേസ് കൊടുക്കേണ്ട ഫോമില്‍ കുട്ടിയുടെ വിവങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇരയുടെ പേര് എഴുതേണ്ട ഭാഗത്ത് ഇവര്‍ പ്രതിയുടെ പേര് എഴുതി ചേര്‍ത്തു നല്‍കി. മൊയ്തീന്‍ കുട്ടിയെ കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ എല്ലാം ഇവര്‍ പോലീസിനു കൈമാറി. എന്നാല്‍ കാര്യമായ ഫലം ഉണ്ടായിരുന്നില്ല. ആഴ്ചകളോളം ശിഹാബും ധന്യയും പോലീസ് നടപടിക്കായി കാത്തിരുന്നു എങ്കിലും ഒരു അനക്കവും ഉണ്ടായില്ല. ഇനി കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല എന്ന് തിരിച്ചറിഞ്ഞ ഇവര്‍ വൈകുന്ന ഓരോ നിമിഷവും പെണ്‍കുട്ടിയുടെ ജീവിതം അപകടത്തിലാണ് എന്ന തിരിച്ചറിഞ്ഞ് വിഷ്വല്‍സ് പുറത്തുവിടാന്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ നിര്‍ബന്ധിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here