പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍; തന്റേത് ലിവിങ്ടുഗദര്‍ ജീവിതമായിരുന്നില്ലെന്ന് ഉപ്പും മുളുകും നായിക

നടി വിവാഹിതയല്ലെന്നും ലിവിങ് ടുഗതര്‍ ആയിരുന്നു എന്നും രണ്ടു മക്കള്‍ ആയപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞു എന്നെല്ലാമായിരുന്നു പ്രചരിക്കപ്പെട്ടത്

ഉപ്പും മുളകും എന്ന സീരിയലിലെ നീലു എന്ന നിഷ സാരംഗ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. പ്രേക്ഷകരെ വെറുപ്പിക്കാത്ത ചുരുക്കം ചില ടെലിവിഷന്‍ സീരിയലുകളിലൊന്നാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. സീരിയലില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിയ്ക്കുന്ന കഥാപാത്രമാണ് അവതരിപ്പിയ്ക്കുന്ന നീലു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ദുരിതങ്ങളിലൂടെയാണ് കടന്നുപോയത്. സീരിയല്‍ ഏറെ ജനപ്രീതി നേടിയതോടെയാണ് നിഷയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചില അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പുറത്തുവന്നത്.

ഇവയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. സ്വകാര്യ ജീവിതത്തെ കുറിച്ചായിരുന്നു ഈ ഗോസിപ്പുകള്‍ ഉയര്‍ന്നത്. നടി വിവാഹിതയല്ലെന്നും ലിവിങ് ടുഗതര്‍ ആയിരുന്നു എന്നും രണ്ടു മക്കള്‍ ആയപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞു എന്നെല്ലാമായിരുന്നു പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് നിഷ വ്യക്തമാക്കിയത്. തന്റേത് ലിവിംഗ ടുഗെദര്‍ ജീവതമൊല്ലും അല്ലായിരുന്നു എന്നാണ് നിഷ പറയുന്നത്.അപ്പച്ചിയുടെ മകനായിരുന്നു വരന്‍. എന്നാല്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന് ഉറപ്പായതോടെ നിയമ പ്രകാരം വേര്‍പിരിഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്തകഥകള്‍ മെനയുകയാണ് ചിലര്‍. അത് മറ്റുള്ളവരെ എത്ര വേദനിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലയെന്നും നിഷ പറയുന്നു. എന്നാല്‍ തങ്ങള്‍ നിയമപരമായി വിവാഹിതരായിരുന്നില്ല എന്ന് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്കുകയായിരുന്നു. തങ്ങള്‍ ലിവിങ് റിലേഷനായിരുന്നു എന്നുമൊക്കെയായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. നിഷ പറയുന്നു.

ജീവിതത്തില്‍ ഒരുപാഠ് കഠിനമായ വഴികള്‍ താണ്ടിയാണ് കരുപ്പിടിപ്പിച്ചതെന്നാണ് നിഷ പറയുന്നത്. സീരിയലില്‍ സജീവമാകും മുമ്ബ് കുടമ്പുളിയും തേയിലയും വിറ്റും പ്രമുഖ ബ്രാന്റിന്റെ കുക്കുംഗ് ഉപകരണങ്ങള്‍ വിറ്റും കൂടാതെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നിഷ പറയുന്നു. അതേസമയം നീലുവിനെ അവതരിപ്പിക്കുന്ന നിഷയുടെ മക്കളാണ് സീരിയലില്‍ അഭിനയിക്കുന്നതെന്ന് പോലും നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ നിഷയോട് ചോദിച്ചാല്‍ അവര്‍ പറയും തനിക്ക് സ്‌ക്രീനിലും അല്ലാതെയുമായി മൊത്തം ആറുമക്കള്‍ ഉണ്ടെന്നാണ്. അത്രയ്ക്ക് മികച്ചതാണ് ഉപ്പും മുളകും ടീം കാഴ്ച്ച വെക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍.img class=”aligncenter wp-image-20529″ src=”http://www.rashtrabhoomi.com/wp-content/uploads/2017/12/02-1496378659-nisha-sarang-01.jpg” alt=”” width=”727″ height=”545″ />മൈ ബോസ് എന്ന ചിത്രത്തില്‍ നിഷ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായിരുന്നു. ദിലീപിന്റെ സഹപ്രവര്‍ത്തകയായിട്ടാണ് ചിത്രത്തിലെത്തിയത്. പോത്തേന്‍ വാവ എന്ന മമ്മൂട്ടി ചിത്രത്തിലും നിഷ അഭിനയിച്ചിട്ടുണ്ട്. ഉപ്പും മുളകും എന്ന സീരിയലാണ് നിഷയ്ക്ക് ഇന്നുള്ള ജനപ്രീതി നേടിക്കൊടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here