നസ്രിയ വേണ്ട…ഞാന്‍ വരാം

ആളുകള്‍ നസ്രിയായി തന്നെ തെറ്റിദ്ധരിയ്ക്കുമ്പോള്‍ തിരുത്താന്‍ പോവാറില്ല എന്നും വര്‍ഷ പറയുന്നു

ഞാൻ നസ്രിയ അല്ല ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീമിനെ ആരാധകർ കാണുന്നത് അവാർഡ് ഫംങ്ഷനുകളിലാണ്. അതും വല്ലപ്പോഴും മാത്രം.രണ്ട് വര്‍ഷമായി നസ്രിയ സിനിമയിൽ നിന്നും അകന്നു മാറി നിൽക്കുന്നു. പകരം പല താരങ്ങളുമെത്തി. എന്നാൽ ഇവരാരും നസ്രിയയ്ക്ക് പകരമായില്ല.

എന്നാൽ രൂപം കൊണ്ട് നസ്രിയയെ പോലെ ഇരിക്കുന്ന ഒരു നായിക മലയാളത്തിലേക്ക് ഡബ്മാഷിലുടെയാണ് തമിഴ്‌നാട്ടുകാരി വര്‍ഷ ബൊല്ലമ്മ ശ്രദ്ധിക്കപ്പെട്ടത്. രണ്ട് മലയാള സിനിമകളിലൂടെ മലയാളി മനസിലേക്കുള്ള കൂടേറ്റത്തിനൊരുങ്ങുകയാണ് വര്‍ഷ. ആളുകള്‍ നസ്രിയായി തന്നെ തെറ്റിദ്ധരിയ്ക്കുമ്പോള്‍ തിരുത്താന്‍ പോവാറില്ല എന്നും വര്‍ഷ പറയുന്നു. ഞാൻ നസ്‌റിയ അല്ല

നസ്‌റിയ നസീം എന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുകയാണ്. നസ്‌റിയ ആണെന്ന് കരുതി ചിലര്‍ എന്റെ അടുത്ത് വന്ന് സംസാരിയ്ക്കും. ഞാനവരെ തിരുത്താന്‍ പോവാറില്ല. ഉള്ളിലെനിയ്ക്ക് ചിരി വരും കാഴ്ചയില്‍ ഞാന്‍ നസ്‌റിയയെ പോലെ ഉണ്ടാവും. എന്നാല്‍ വ്യക്തി എന്ന നിലയില്‍ തീര്‍ത്തും വ്യത്യസ്തയാണ്. ഒരു അഞ്ച് മിനിട്ട് എന്നോട് സംസാരിച്ചു കഴിഞ്ഞാല്‍ ആ വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാവുകും.

ആദ്യ മലയാള സിനിമ രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്യാണം എന്ന ചിത്രത്തിലൂടെയാണ് വര്‍ഷ മലയാളത്തിലെത്തുന്നത്. മുകേഷിന്റെ മകന്‍ ശ്രാവണാണ് നായകനാകുന്ന ചിത്രത്തിൽ ശാരി എന്ന കഥാപാത്രത്തെയാണ് വർഷ അവതരിപ്പിക്കുന്നത്. ശ്രാവണിനെ കുറിച്ച് എല്ലാം പഠിച്ചു കഴിഞ്ഞിട്ടാണ് ഞങ്ങള്‍ സെറ്റിലെത്തുന്നത്. ശ്രാവണ്‍ അപാര കഴിവുള്ള നടനാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ – അമ്മമാമരില്‍ നിന്ന് ആ കഴിവ് അനുഗ്രഹിച്ചു കിട്ടിയിട്ടുണ്ടെന്ന് ആ അഭിനയം കണ്ടാലറിയാം.

തമിഴില്‍ പരിചിത കല്യാണം വര്‍ഷയുടെ ആദ്യ ചിത്രമല്ല. തമിഴില്‍ മൂന്ന് സിനിമ ചെയ്ത പരിചയവുമായിട്ടാണ് വര്‍ഷ മലയളത്തിലെത്തുന്നത്. സതുരന്‍ ആണ് ആദ്യ ചിത്രം. വെട്രിവേല്‍, യാനും തെയവന്‍ എന്നീ ചിത്രങ്ങളിലും വര്‍ഷ അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതിയ്‌ക്കൊപ്പം വിജയ്സേതുപതിയ്‌ക്കൊപ്പമുള്ള 96 ആണ് പുതിയ ചിത്രം. വിജയ് സര്‍ അഭിനയിക്കുകയല്ല, കഥാപാത്രമായി ജീവിയ്ക്കുകയാണ്. വളരെ നല്ലൊരു വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. എല്ലാരെയും ഒരു പോലെ ബഹുമാനിയ്ക്കും ആസിഫ് അലിയ്‌ക്കൊപ്പം കല്യാണം കഴിഞ്ഞാല്‍ വര്‍ഷ അടുത്ത മലയാള സിനിമ ആസിഫ് അലി നായകനാകുന്ന മന്ദാരം ആണ്. ഫാഷന്‍ ഡിസൈനറായിട്ടാണ് വര്‍ഷ ചിത്രത്തിലെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here