ആരാധകരെ അകറ്റിനിര്‍ത്തുന്ന താരജാഡകള്‍ അറിയണം വിജയ് സേതുപതിയെ

മികച്ച വേഷങ്ങള്‍ കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ ആളാണ് വിജയ് സേതുപതി. ജീവിതത്തില്‍ ലാളിത്യം സൂക്ഷിക്കുന്ന വച്ചുകെട്ടലുകളില്ലാത്ത ഈ നടനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും ഈ വിനയം കൊണ്ട് തന്നെയാണ്. ഷൂട്ടിങ് സെറ്റില്‍നിന്നും പുറത്തുവരുന്ന വിജയ് സേതുപതിയുടെ ചില ചിത്രങ്ങള്‍ മതി അത് മനസ്സിലാക്കാന്‍.

96 എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തറയില്‍ വെറും സാധാരണക്കാരനെപ്പോലെ വിജയ് ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിട്ടുളളത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു നടനാണെന്നു പോലും പറയില്ല. അത്രയ്ക്കും സിംപിളായ ഒരു മനുഷ്യന്‍. രണ്ടു സിനിമ വിജയിച്ചാല്‍ പിന്നെ ഷൂട്ടിങ് സെറ്റില്‍ ഒരാള്‍ കുട പിടിച്ച് കൊടുത്താല്‍ മാത്രം നടക്കുന്ന താരങ്ങളെയാണ് നമ്മള്‍ കണ്ടുശീലിച്ചത്.
ആരാധകരോടുളള പെരുമാറ്റത്തിലും വിജയ് സേതുപതി വ്യത്യസ്തനാണ്. താരത്തെ ഒരുപാട് സ്‌നേഹത്തോടെ ഉമ്മ വയ്ക്കുന്ന ഒരു ആരാധകന്റെ ചിത്രം അത് വ്യക്തമാക്കുന്നു. ആരാധകര്‍ അറിയാതെ തൊട്ടാല്‍ പ്രകോപിതരാകുന്ന നടന്മാരുടെ കാലമാണിത്. എന്നാല്‍ ഈ വിനയ സേതുപതിക്ക് തന്റെ ആരാധകരോട് ഇഷ്ടം മാത്രമേയുള്ളു.

സിനിമകള്‍ പലത് മുന്‍പും ബോക്‌സ്ഓഫീസില്‍ വിജയം നേടിയിട്ടുണ്ടെങ്കിലും വിജയ് സേതുപതിയുടെ താരമൂല്യം ഉയര്‍ത്തുകയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ‘വിക്രം വേദ’. തമിഴ്‌നാട്ടില്‍ നിന്നുമാത്രം 15 കോടിയാണ് ചിത്രം ആദ്യവാരം നേടിയത്. മറ്റ് മാര്‍ക്കറ്റുകളും ചേര്‍ത്ത് ആദ്യയാഴ്ച 25.5 കോടിയും. കഴിഞ്ഞ വര്‍ഷം ആറ് ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി തീയേറ്ററുകളിലെത്തിയതെങ്കില്‍ ഈ വര്‍ഷം ഇതിനകം രണ്ട് സിനിമകളെത്തി. ആര്‍.പണ്ണീര്‍സെല്‍വത്തിന്റെ ‘കറുപ്പന്‍’, ത്യാഗരാജന്‍ കുമാരരാജയുടെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനൊപ്പമെത്തുന്ന ചിത്രം, ഒപ്പം പ്രേം കുമാര്‍, അറുമുഖകുമാര്‍, ബാലാജി തരണീധരന്‍ എന്നിവരുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമകളും വിജയ് സേതുപതിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളാണ്.

 

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here