പെപ്‌സിയുമായി കരാര്‍ അവസാനിപ്പിച്ചതെന്തിനെന്ന് കോഹ്‌ലി

പരസ്യ കരാറിലൂടെ മാത്രം കോടികള്‍ സമ്പാദിക്കുന്നുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. എന്നാല്‍ അടുത്തിടെ പ്രമുഖ ശീതള പാനീയ നിര്‍മ്മാതാക്കളായ പെപ്‌സികോയുമായുള്ള കരാര്‍ കോഹ്‌ലി ഉപേക്ഷിച്ചു. കരാര്‍ തുടരാന്‍ പെപ്‌സിക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നെങ്കിലും കോഹ്‌ലി അത് വേണ്ടെന്ന് വെക്കുകയായിരുന്നു. പെപ്‌സികോ കമ്പനിയുമായുള്ള ആറുവര്‍ഷത്തെ കരാര്‍ ആണ് ഇതോടെ കോഹ്‌ലി അവസാനിപ്പിച്ചത്.

താന്‍ ഉപയോഗിക്കാത്ത സാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കണമെന്നു വാദിക്കാനാകില്ല എന്ന കാരണത്താലാണ് കോഹ്‌ലി കരാറില്‍ നിന്നും പിന്‍മാറിയത്.
ഞാന്‍ ഇത്തരം ശീതളപാനീയങ്ങളൊന്നും ഉപയോഗിക്കാറില്ല. പണം ലഭിക്കും എന്നതുകൊണ്ട് മാത്രം മറ്റുള്ളവരോട് ഉത്പ്പന്നം വാങ്ങണമെന്ന് പറയാനുള്ള അവകാശം എനിക്കില്ല.’ സി.എന്‍.എന്‍ ഐ.ബി.എന്നിന് അനുവദിച്ച അഭിമുഖത്തില്‍ കോഹ്‌ലി പറയുന്നു. ഞാന്‍ എന്റെ ഫിറ്റ്‌നെസില്‍ കൂടുതലായി ശ്രദ്ധിക്കുന്ന വ്യക്തിയാണ്. മാത്രമല്ല എന്റെ ജീവിതശൈലിയും അങ്ങനെയാണ്. ഇത്തരത്തിലുള്ള വസ്തുക്കളൊന്നും ഞാന്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ ഇത്തരം പരസ്യങ്ങളില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കുകയാണ്. ഏപ്രില്‍ 30 നായിരുന്നു പെപ്‌സികോയുമായുള്ള കരാര്‍ അവസാനിക്കുന്നത്. അതേസമയം കോഹ്‌ലിയുമായി വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പെപ്‌സികോ വക്താവ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY