പീഡനക്കേസ് പ്രതി ഓം സ്വാമിയെ സ്ത്രീകള്‍ നടുറോഡില്‍ ഓടിച്ചിട്ട് മര്‍ദിച്ചു

വിവാദസ്വാമി ഓമിനെ സ്ത്രീകള്‍ വളഞ്ഞിട്ട് തല്ലി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങിലെത്തിയ സ്വാമിയെ സ്ത്രീകള്‍ തല്ലുകയായിരുന്നു. എന്താണ് സ്വാമിയെ തല്ലാന്‍ സത്രീകളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. സ്വാമിയെ രക്ഷിക്കാന്‍ എത്തിയ അനുയായികളെയും സ്ത്രികള്‍ കൂട്ടം ചേര്‍ന്ന് ഓടിച്ചിട്ട് തല്ലി.

സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന്റെ പേരില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഓം സ്വാമി. ഷോയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ സ്വാമിയെ പരിപാടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ വെച്ചും സ്വാമിയെ സ്ത്രീകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Swami Om is beaten up by women.

Posted by FekuExpress2.0 on Tuesday, 11 July 2017

 

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here