Delhi police l നഗ്നരാക്കി മർദ്ദിച്ച് അവശരാക്കി
സഹപ്രവർത്തർകർക്ക് മുന്നിൽ നഗ്നരാക്കി മർദ്ദിച്ച് അവശരാക്കി l Delhi police
Delhi police l മോഷണകുറ്റത്തിന് അറസ്‌റ്റിലായ അമ്മയെയും മകളെയും സഹപ്രവർത്തർകർക്ക് മുന്നിൽ നഗ്നരാക്കി മർദ്ദിച്ച് അവശരാക്കി; പോലീസുദ്യോഗസ്ഥയ്ക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ന്യൂഡൽഹി: മോഷണകുറ്റത്തിന് അറസ്റ്റിലായ 60 വയസ്സുകാരിയായ സ്ത്രീയെയും അവരുടെ 27 വയസുള്ള മകളെയും പുരുഷന്മാരുൾപ്പെടെയുള്ള സഹപ്രവർത്തകരുടെ മുന്നിൽ വച്ച് വിവസ്ത്രരാക്കി മർദിച്ച് അവശരാക്കിയ പോലീസ് ഉദ്യോഗസ്ഥക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഇതേക്കുറിച്ചുള്ള വിശദീകരണമാവശ്യപ്പെട്ട് കമ്മീഷൻ ഛത്തീസ്ഗഡ് ഡി.ജി.പിക്ക് നോട്ടീസ് നൽകി.ബിലാസ്പൂരിലെ കോട്ട്വാലി പോലീസ് സ്റ്റേഷനിൽ ഒക്ടോബർ 14 നാണ് ഇങ്ങനെയൊരു സംഭവം നടന്നത്. ‘പ്രാകൃതവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി’ എന്നാണ് സംഭവത്തെക്കുറിച്ചുള്ള മനുഷ്യാവകാശ കമീഷൻ റിപ്പോർട്ടിൽ പറയുന്നത്.
അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം പൊടിപൊടിച്ചു! ആഘോഷത്തിമര്‍പ്പിന്റെ ചിത്രങ്ങള്‍ കണ്ടില്ലെന്നോ? കാണൂ!
കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം ലോക്കപ്പ് മർദനത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിരക്തസമ്മര്‍ദത്തിന് അടിമയായ സ്ത്രീ കേണപേക്ഷിച്ചിട്ടും അവർക്ക് ചികിത്സ നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഒക്ടോബര്‍ 17 ന് അമ്മയെയും മകളെയും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വനിതാ പോലീസ്ഉദ്യോഗസ്ഥയുടെ കൊടുംക്രൂരത പുറംലോകമറിയുന്നത്.
ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടതോടെ മനുഷ്യാവകാശ കമ്മിഷന്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും, കുറ്റാരോപിതയായ ഉദ്യോഗസ്ഥയ്ക്കെതിരെ കൈക്കൊണ്ട നടപടികളും നാലാഴ്ച്ചയ്ക്കകം വിശദമാക്കാൻ കമ്മിഷൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. അതെസമയം, ഈ സംഭവത്തെക്കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബിലാസ്പൂർ കോടതി ഉത്തരവിട്ടിട്ടുണ്ട്.
Leave a Reply