പ്രമുഖ നടിയുടെ ഇപ്പോഴത്തെ അവസ്ഥ- കാല്‍ മുറിച്ചു, കാന്‍സര്‍, വൃക്ക തകരാര്‍; സഹായഹസ്തവുമായി വനിതാ കൂട്ടായ്മ

അമ്മയില്‍ നിന്ന് ലഭിച്ചിരുന്ന പെന്‍ഷന്‍ മുടങ്ങിപ്പോയെന്നും നിരവധി തവണ സഹായത്തിന് അഭ്യര്‍ത്ഥിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്നും വാസന്തി

മലയാള സിനിമയില്‍ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു തൊടുപുഴ വാസന്തി എന്ന നടി. എന്നാല്‍ നടിയുടെ ഇന്നത്തെ അവസ്ഥ ആരേയും ഞെട്ടിക്കുന്നതാണ്. പ്രമേഹം മൂര്‍ച്ഛിച്ച് വലതുകാല്‍ മുറിച്ചുമാറ്റി. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് വീണ്ടും രോഗനാളുകള്‍. 20 റേഡിയേഷന്‍ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ, പണമില്ല.

വൃക്കകളിലൊന്നു തകരാറിലാണ്. കേള്‍വിക്കുറവുമുണ്ട്. തുടര്‍ചികിത്സ നടത്താന്‍ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം. വാസന്തിയെ സഹായിക്കാനായി ഇപ്പോഴിതാ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരിക്കുകയാണ്. അമ്മയില്‍ നിന്ന് ലഭിച്ചിരുന്ന പെന്‍ഷന്‍ മുടങ്ങിപ്പോയെന്നും നിരവധി തവണ സഹായത്തിന് അഭ്യര്‍ത്ഥിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്നും വാസന്തി നേരത്തെ വ്യക്തമാക്കിയിരുന്നു.

തൊടുപുഴ വാസന്തിയുടെ ദയനീയ സ്ഥിതി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഡബ്ല്യൂസിസി സഹായവുമായി രംഗത്തെത്തിയത്. 450ലധികം സിനിമയില്‍ വേഷമിട്ടയാളാണ് വാസന്തി. എന്നാല്‍ വാസന്തിയുടെ ഇപ്പോഴത്തെ ദുരവസ്ഥ സിനിമാലോകവും ജനങ്ങളും അറിയുന്നത് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്തയിലൂടെയാണ്. തുടര്‍ ചികില്‍സക്കുള്ള എല്ലാ വഴികളും വാസന്തിക്ക് മുമ്പില്‍ അടഞ്ഞിരിക്കുകയാണെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമയുടെ വെള്ളിവെളിച്ചത്തിൽ മാത്രം പരിചയപ്പെട്ടവർ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാൽ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകൾ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു.
പ്രമേഹം മൂർച്ഛിച്ച് വലതുകാൽ മുറിച്ചുമാറ്റി. തൊണ്ടയിൽ കാൻസർ ബാധിച്ച് വീണ്ടും രോഗനാളുകൾ. 20 റേഡിയേഷൻ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്നു ഡോക്ടർമാർ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേൾവിക്കുറവുമുണ്ട്. തുടർചികിത്സ നടത്താൻ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം.

2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളിൽ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.
പിതാവ് രാമകൃഷ്‌ണൻ നായർ കാൻസർ രോഗബാധിതനായതോടെ സിനിമയിൽനിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങൾ സിനിമാജീവിതത്തെ മുറിച്ചുമാറ്റി.

സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവർഷം മുൻപ് അതു പൂട്ടി. ചോർന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്പാദ്യം. നല്ലൊരു കാലം മലയാള സിനിമയിൽ മനസ്സർപ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങൾ കാണാതിരുന്നുകൂട. WCC ഞങ്ങൾക്ക് കഴിയുന്ന സഹായകവുമായി അവർക്ക് ഒപ്പം തീർച്ചയായും ഉണ്ട്. ഒപ്പം സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണം.
സഹായങ്ങൾ അയക്കേണ്ടത്:
Mrs Vasanthi P,
Acct No. 11210100032566,
Bank & Branch : Federal Bank, Thodupuzha
IFSC – FDRL0001121

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here