ഇന്ന് ലോക കാഴ്ച ദിനം….

അന്ധതയെ അകറ്റാം….പ്രകാശം ചൊരിയാം

നിറവും രൂപവും എന്തെന്നറിയാത്ത ഹത ഭാഗ്യര്‍ ‍. ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും കാര്യങ്ങള്‍ അറിയാന്‍ വിധിക്കപ്പെട്ടവര്‍. അവര്‍ക്കുംജീവിതം ഉണ്ട്. അവരും നമ്മളെപ്പോലെ മനുഷ്യരാണ്. അവര്‍ക്കുവേണ്ടി ലോക കാഴ്ച ദിനത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍പരം പുണ്യം വേറൊന്നുമില്ല.

നേത്രദാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ടു നമ്മുക്കും പങ്കാളിയാകാം…പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യം കണ്ണിനാണ്. നമ്മുടെ അറിവിന്റെ 80 ശതമാനവും നാം നേടുന്നത് കണ്ണിലൂടെയാണ്. അതുകൊണ്ടാണ്കാഴ്ചയില്ലാത്ത ഒരു വ്യക്തി 80 ശതമാനം മരിച്ചതിനു തുല്യമാണെന്ന് പറയുന്നത്.പല കാരണങ്ങള്‍ കൊണ്ട് അന്ധത ഉണ്ടാകാം. കണ്ണിലെ തിമിരം, അധി മര്‍ദം, നേത്ര നാഡിയുടെ രോഗങ്ങള്‍, നേത്ര പടലം സുതാര്യമായി പോവുക എന്നീപല കാരണങ്ങള്‍ കൊണ്ട് അന്ധത ഉണ്ടാകാം.

തിമിര ശസ്ത്രക്രീയയെ കുറിച്ച് ആളുകള്‍ വളരെയധികം ബോധവാന്മാര്‍ ആയതുകൊണ്ട് തിമിരംമൂലമുള്ള അന്ധത ഒരു പരിധിവരെ കുറഞ്ഞു വരികയാണ്.പക്ഷെ ഇന്നും നേത്ര പടലത്തിലെ അന്ധതയെക്കുറിച്ച് ജനങ്ങള്‍ ഒട്ടും തന്നെ ബോധവാന്മാര്‍ അല്ല എന്നുള്ളതാണ് സത്യം. ഇന്ത്യയില്‍ ഉള്ള അന്ധരില്‍ 1.4മില്യന്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. കുട്ടികളിലെ അന്ധതയില്‍ 26 ശതമാനവും നേത്ര പടലത്തിലെ അന്ധത മൂലമാണ്. അണുബാധ,ആഴത്തിലുള്ള മുറിവുകള്‍, പൊള്ളല്‍, പോഷക ആഹാരക്കുറവു (vitamin-A) ജന്മനാ ഉള്ള തകരാറുകള്‍ എന്നിവ കൊണ്ട് കണ്ണിലെ സുതാര്യമായ നേത്രപടലം വെളുത്ത്‌ പോകാം.

ഇങ്ങനെ നേത്ര പടല അന്ധത ബാധിച്ചവര്‍ക്കാണ് നേത്ര ദാനം കൊണ്ട് ഗുണം ലഭിക്കുന്നത്.ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ 3മില്യനില്‍ അധികം ആളുകള്‍ നേത്ര ദാനത്തിലൂടെ കാഴ്ച തിരിച്ചുകിട്ടാന്‍ സാധ്യത ഉള്ളവരായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷംആവശ്യമായി വരുന്നത് 2 .5 ലക്ഷത്തില്‍ അധികം നേത്രപടലങ്ങലാണ്. എന്നാല്‍ ഇന്ത്യയില്‍ മുഴുവനുമുള്ള 109 നേത്ര ബാങ്കുകള്‍ ഒരുവര്‍ഷംശസ്ത്രക്രീയ ക്കായ് ശേഖരിക്കുന്നത് 25000 കണ്ണുകള്‍ മാത്രം, അതില്‍ തന്നെ 30 ശതമാനം പല കാരണങ്ങള്‍ കൊണ്ട് ഉപയോഗിക്കാന്‍ കഴിയുന്നുമില്ല.അതിനാല്‍തന്നെ ശസ്ത്രക്രിയയ്ക്കുവേണ്ടി പേരു രജിസ്റ്റര്‍ ചെയ്തു വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ അനവധിയാണ്.

 

നേത്രദാനത്തെക്കുറിച്ച് ജനങ്ങള്‍ എത്രത്തോളം ബോധവാന്മാര്‍ ആകെണ്ടിയിരിക്കുന്നു എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണശേഷംനശിച്ചുപോകുന്ന കണ്ണുകള്‍ ദാനം ചെയ്യാന്‍ കൂടുതലാളുകള്‍ മുന്നോട്ടു വന്നാല്‍ മാത്രമേ ഇവരുടെ ജീവിതത്തില്‍ വെളിച്ചംകടന്നുചെല്ലുകയുള്ളു.കാഴ്ച ഇല്ലാത്തവരുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യ യാണ്. ലോകത്താകമാനമുള്ള37 മില്യണ്‍ അന്ധ ജനങ്ങളില്‍ 15 മില്യന്‍ ഇന്ത്യയിലാണ്. അതില്‍ 3 മില്യണ്‍ ആളുകള്‍ക്കും കാഴ്ച തിരിച്ചു കിട്ടാവുന്നതരത്തിലുള്ള അന്ധതയാണ്‌.തമസ്സിന്റെ ലോകത്തുനിന്ന് പ്രകാശത്തിന്റെ ലോകത്തേക്ക് നമുക്ക് ഇവരെ കൂട്ടി കൊണ്ട് പോകാം ..നേത്ര ദാനത്തിലൂടെ…..ഈ ലോക കാഴ്ച ദിനംഅതിനു ഒരു നിമിത്തമാകട്ടെ…

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here