ക്രിസ്തുമസ് എന്നു കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് എന്താണ്?

ക്രിസ്തുമസ് ദിവസം ചൂലുകൾ ആരും കാണാതെ ഒളിപ്പിച്ചുവെച്ചാണ് നോർവെക്കാർ ക്രിസ്തുമസ് ആഘോഷിക്കുന്നത്

ക്രിസ്തുമസ് എന്നു കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് എന്താണ്? വീടിനു മുന്നിൽ തൂക്കിയ നക്ഷത്രവും പുൽക്കൂടും കേക്കുമൊക്കെയാണ് അല്ലേ? എന്നാൽ ലോകത്തെല്ലായിടത്തും ക്രിസ്തുമസ് ആഘോഷിക്കുന്നതങ്ങി നെത്തന്നെയാണോ? അല്ല എന്നു തന്നെ പറയേണ്ടി വരും.

ക്രിസ്തുമസിന്റെ പേരിൽ നടക്കുന്ന ചില വിചിത്രമായ ആചാരങ്ങളൊന്നു പരിചയപ്പെടാം..

1. ഒളിച്ചുവെച്ച ചൂലുകൾ… നോർവെ
ക്രിസ്തുമസ് ദിവസം ചൂലുകൾ ആരും കാണാതെ ഒളിപ്പിച്ചുവെച്ചാണ് നോർവെക്കാർ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രിസ്തുമസ് ദിനത്തിൽ ദുർശക്തികളും ചെകുത്താനും ഇറങ്ങുമെന്നും അവർ തങ്ങളുടെ ചൂലിൽ കയറിയിരുന്ന് യാത്ര ചെയ്യുമെന്നുമാണ് ഇവരുടെ വിശ്വാസം.
2. യൂൾ ആട്… സ്വീഡൻ
സ്വീഡനിൽ ക്രിസ്തുമസ് ആഘോഷിക്കുന്നത് മറ്റൊരു രീതിയിലാണ്. യൂൾ എന്ന മരത്തിന്റെ 13 മീറ്റർ നീളമുള്ള ഒരാടിനെ ഉണ്ടാക്കി ഗവൽസിലെ കാസ്റ്റിൽ സ്ക്വയറിൽ സ്ഥാപിക്കുന്നു. പിന്നീടതിനെ കത്തിക്കുന്നു.

3. സെന്റ് നിക്കോളയുടെ ദിവസം. ജർമനി
ക്രിസ്തുമസ് ദിനത്തിൽ കഴുതപ്പുറത്ത് എത്തുന്ന സെന്റ് നിക്കോളാസിനെ കാത്തിരിക്കും ജർമനിയിലെ ബവേറിയൻ ഭാഗത്തെ കുഞ്ഞുങ്ങൾ. കാരണം സെന്റ് നിക്കോള അവർക്കുള്ള മിഠായികളും കളിപ്പാട്ടങ്ങളും കൊണ്ടാണ് വരുന്നത്. വീടുകൾ മാത്രമല്ല സ്ക്കൂളുകളും സെന്റ് നിക്കോളാസ് സന്ദർശിക്കും. കുട്ടികൾക്കു വേണ്ടി പാട്ടു പാടുകയും ചിത്രം വരയ്ക്കുയുമൊക്കെ ചെയ്യും.

ക്രൈസ്തവ വിശ്വാസികള്‍ ആദരിക്കുന്ന വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതദേഹമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം

4. കുഞ്ഞു വെളിച്ചത്തിന്റെ ദിവസം… കൊളമ്പിയ
യേശുക്രിസ്തുവിനെയല്ല കന്യാമറിയത്തിനെയാണ് ക്രിസ്തുമസ് ദിവസം കൊളമ്പിയക്കാർ വാഴ്ത്തുന്നത്. കന്യാമറിയത്തിന്റെ പരിശുദ്ധിയുടെ പ്രതീകമായി വീടിന്റെ ജനലുകളിലും ബാൽക്കണിയിലും പൂന്തോട്ടത്തിലുമെല്ലാം കുഞ്ഞുവിളക്കുകൾ തെളിയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here