യുവ ഐ പി എസ് ഓഫീസർ വിഷം കഴിച്ച് ആശുപത്രിയിൽ

യുവ ഐ പി എസ് ഓഫീസർ വിഷം കഴിച്ച് ആശുപത്രിയിൽ l Young IPS police officer poison uttar pradesh

യുവ ഐ പി എസ് ഓഫീസർ വിഷം കഴിച്ച് ആശുപത്രിയിൽ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ യുവ ഐ.പി.എസ് ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്‍പൂര്‍ ഈസ്റ്റ് ജില്ലയിലെ എസ്.പി സുരേന്ദ്രകുമാര്‍ ദാസിനെ (30) ബുധനാഴ്ച്ച രാവിലെ ആണ് ഔദ്യോഗിക വസതിയിയില്‍ വച്ച് ബോധരഹിതനായ അവസ്ഥയിൽ കണ്ടെത്തിയത്.

അവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനാണ് ഇദ്ദേഹത്തെ ആദ്യം കണ്ടത്. ഇദ്ദേഹമിപ്പോൾ കാണ്‍പുര്‍ റീജന്‍സി ആശുപത്രിയില്‍ ചികിത്സയിലാണ്.അഞ്ചു വര്‍ഷം മുന്‍പാണ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ സുരേന്ദ്രകുമാര്‍ ദാസ് സിവില്‍ സര്‍വീസില്‍ പ്രവേശനം നേടിയത്. 2014 ഐ.പി.എസ് ബാച്ചിലെ ഓഫീസറായ ഇദ്ദേഹത്തിന് ഈയടുത്തകാലത്താണ് ജില്ലയില്‍ സ്വതന്ത്ര ചുമതല ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment