സ്വന്തം കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിച്ച് നാല് ദിവസം മാത്രം പരിചയമുള്ള യുവാവിനോടൊപ്പം യുവതി ഒളിച്ചോടി

സ്വന്തം കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിച്ച് നാല് ദിവസം മാത്രം പരിചയമുള്ള യുവാവിനോടൊപ്പം യുവതി ഒളിച്ചോടി l Yuvathy kunjine upekshichu kamukanoppam olichodi l Rashtrabhoomi

സ്വന്തം കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിച്ച് നാല് ദിവസം മാത്രം പരിചയമുള്ള യുവാവിനോടൊപ്പം യുവതി ഒളിച്ചോടി

അടിമാലി: രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രി കിടക്കയിൽ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം നാടുവിട്ടു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നു കുട്ടികളുടെ അമ്മയായ ബൈസണ്‍വാലി സ്വദേശിനി കാമുകനൊപ്പം പോയത്.

ഇളയകുഞ്ഞിനെ ചികിത്സിക്കുന്നതിനായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇവർ. ഈ സമയം മറയൂര്‍ സ്വദേശിയായ അവിവാഹിതനായ യുവാവ് ജ്യേഷ്ഠനെ ചികിത്സിക്കാന്‍ ഇതേ ആശുപത്രിയിൽ എത്തി. ഇവിടെ വെച്ച് ഇരുവരും പരിചയപ്പെട്ടു. വെറും നാല് ദിവസത്തെ പരിചയമാണ് ഒളിച്ചോട്ടത്തിൽ കലാശിച്ചത്.
ഭര്‍ത്താവ് വീട്ടില്‍ പോയ സമയത്ത് കുഞ്ഞിനെ സമീപത്തെ രോഗിയെ ഏൽപ്പിച്ചു കാമുകനോടൊപ്പം മുങ്ങുകയായിരുന്നു. ഉടൻ തിരികെ വരാം എന്നാണ് അവരോട് പറഞ്ഞത്.വൈകുന്നേരം ഭര്‍ത്താവ് മറ്റു രണ്ടു കുട്ടികളെയും കൂട്ടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ഉടന്‍ അടിമാലി പൊലീസില്‍ പരാതി നല്‍കി.ചൊവ്വാഴ്ച മറയൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ പോലീസ് അടിമാലി സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു.എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്പര്യമില്ലെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നും യുവതി പൊലീസിനോട് പറഞ്ഞതോടെ ഇവരെ ചെറുതോണിയിലെ സദര്‍ ഹോമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment