അയ്യോ… പാമ്പ്…ഇനി പേടിക്കേണ്ട ‘ആപ്പ് ‘ റെഡി

അയ്യോ… പാമ്പ്…ഇനി പേടിക്കേണ്ട ‘ആപ്പ് ‘ റെഡി

ഇനി വീടുകളിൽ പാമ്പിനെ കണ്ടാൽ പേടിക്കേണ്ട. ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകളെ പിടികൂടുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷ ഒരുക്കാനും അവയെ അവയുടെ ആവാസ വ്യവസ്ഥയിലെത്തിക്കാനും ഇനി വനംവകുപ്പ് ആവിഷ്കരിച്ച ‘ സർപ്പ ‘ ആപ്പ് ( സ്നേക്ക് അവയർനെസ് റെസ്ക് ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ ).

പാമ്പുകളെ കണ്ടാൽ ഈ ആപ്പിൽ രേഖപ്പെടുത്തിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും അംഗീകൃത പാമ്പുപിടുത്തെ സന്നദ്ധ പ്രവർത്തകർക്കും ഉടൻ സന്ദേശമെത്തും .

സന്ദേശം ലഭിച്ചാൽ ഉടൻ തന്നെ അംഗീകൃത പാമ്പു പിടിത്തക്കാരൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി കൂടുകയും ചെയ്യും. പിടികൂടിയ പാമ്പിനെ അതിന്റെ ആവാസവ്യവസ്ഥയിൽ വിടുകയും ചെയ്യും.

അതെസമയം തന്നെ സന്നദ്ധപ്രവർത്തകരുടെ രക്ഷാപ്രവർത്തനം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായി നിരീക്ഷിക്കാനും ഈ ആപ്പിലൂടെ കഴിയും.

അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ , പാമ്പു കടിയേറ്റാൽ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ ഫോൺ നമ്പർ സഹിതമുള്ള വിവരങ്ങൾ , പരിശീലനം ലഭിച്ച പാമ്പുപിടുത്ത പ്രവർത്തകർ , അതത് സ്ഥലങ്ങളിൽ ഇതു സംബന്ധിച്ച് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പറുകൾ, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങളും ആപ്പിൾ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*