ആൾക്കൂട്ടാക്രമണം ; ഏഴാംപ്രതി അറസ്റ്റില്‍

കോവളം: ആള്‍ക്കൂട്ട ആക്രമണത്തില്‍ പാപ്പന്‍ചാണി സ്വദേശി അജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസിലെ ഏഴാം പ്രതിയും നെടുമങ്ങാട് തിരുവല്ലം പ്ലാംകോണം ചരുവിളാകത്ത് പുത്തന്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ അസീമിനെ(25) ആണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.

അജേഷിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ ആറുപ്രതികള്‍ ഇപ്പോള്‍ ജയിലിലാണ്. ശംഖുംമുഖം ലെനാറോഡ് റോസ് ഹൗസില്‍ ജിനേഷ് വര്‍ഗീസ്(28), കരമന മിത്രനഗര്‍ മാടന്‍കോവിലിനുസമീപം വാടകയ്ക്ക് താമസിക്കുന്ന ഷഹാബുദ്ദീന്‍(43), നേമം മനുകുലാദിച്ചമംഗലം ജെ.പി.ലെയ്‌നില്‍ വാടകയ്ക്ക് താമസം അരുണ്‍(29), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ വാടകയ്ക്ക് താമസം സജന്‍(33), പാപ്പാന്‍ചാണി പൊറ്റവിള വീട്ടില്‍ റോബിന്‍സണ്‍(39), നെയ്യാര്‍ഡാം കള്ളിക്കാട് മരുതുംമൂട് ഗംഗാസ്മാരകത്തിനുസമീപം ഉത്രാടം നിവാസില്‍ സജിമോന്‍ (35) എന്നിവരാണ് ജയിലിലുള്ളത്.

മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അജേഷ് മരിച്ചുവെന്നറിഞ്ഞതോടെ അസീം ഒളിവില്‍പ്പോവുകയായിരുന്നു . തുടര്‍ന്ന് തിരുവല്ലം എസ്.എച്ച്‌.ഒ. വി.സജികുമാര്‍, എസ്.ഐ. സമ്ബത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് അസീം തിരുവനന്തപുരത്തേക്കു വന്നതായി രഹസ്യവിവരം ലഭിച്ചത് . തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം തേടുന്നതിനാണ് ഇയാള്‍ എറണാകുളത്തുനിന്ന് വന്നത്.

പുതുവല്‍ പുത്തന്‍വീട്ടില്‍ അജേഷ്(30) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മുന്ന് മണിയോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ജനനേന്ദ്രിയത്തിലും അടിവയറ്റിലും തീപൊളളലുമേല്‍പിച്ചിരുന്നു. മൊബൈല്‍ ഫോണും പണവും അടങ്ങിയ ബാഗ് കവര്‍ന്നുവെന്നാരോപിച്ചായിരുന്നു മർദ്ദനം.

40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അജേഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അജേഷിന്റെ വീട്ടില്‍ തന്നെ മോഷണം പോയ ഫോണ്‍ ഉണ്ടെന്ന് ആരോപിച്ച്‌ പരിശോധന നടത്താനെത്തുകയായിരുന്നു സംഘം. തെരച്ചിലില്‍ ഫോണ്‍ കിട്ടാതെ വന്നതോടെ കമ്ബുകൊണ്ട് അടിച്ച ശേഷം വീട്ടിലുണ്ടായിരുന്നു വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും വച്ച്‌ പൊള്ളിച്ചു.

മര്‍ദനത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അജേഷ് വയലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കണ്ണില്ലാത്ത ക്രൂരതക്കാണ് അജേഷ് ഇരയായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*