‘ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി പരിഹാരം കണ്ടെത്തണം’ : ജെര്‍മി കോര്‍ബിന്‍

ബര്‍മിംഗ്ഹാം: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി പരിഹാരം കണ്ടെത്തണമെന്ന് ബ്രിട്ടീഷ് ലേബര്‍പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍.

ഡിസംബര്‍ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബര്‍മിംഗ്ഹാമിലെ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കശ്മീര്‍ വിഷയത്തില്‍ കോര്‍ബിന്‍ പ്രതികരണം നടത്തിയത്.

കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും മാധ്യമവിലക്കിനെക്കുറിച്ചുമുള്ള അവതാരകന്റെ ചോദ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചത്, ” താങ്കളുടെ
ഈ ചോദ്യത്തിന് നന്ദി” എന്നാണ് കോര്‍ബിന്‍ പറഞ്ഞത്.

”കശ്മീരില്‍ താമസിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി സുസ്ഥിരമായ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും ഈ വിഷയം അഭിസംബോധനചെയ്യണം. കാലാകാലം കശ്മീരില്‍ നടക്കുന്ന ദുരിതവും പിരിമുറുക്കവും മനുഷ്യാവകാശപ്രശ്നങ്ങളും അനുഭവിച്ച് നമുക്ക് പോകാന്‍ കഴിയില്ല. കുറേ വര്‍ഷം ഈ വിഷയത്തെക്കുറിച്ച് പഠിച്ച വ്യക്തി എന്ന നിലയില്‍ അവിടെയുള്ള ആളുകള്‍ക്ക് ഞാന്‍ ഒരു സുഹൃത്തായിരിക്കുമെന്ന ഉറപ്പ് നല്‍കുന്നു”- അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം ആളുകള്‍ ലേബര്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന വിദ്വേഷ പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബ്രിട്ടീഷ് ജനതയോട് വിവേകപൂര്‍ണ്ണമായ തീരുമാനമെടുക്കാന്‍ കോര്‍ബിന്‍ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*