ഇന്ദിര ഗാന്ധി ജനിച്ച ആനന്ദ് ഭവന് 4.35 കോടിയുടെ നികുതി നോട്ടീസ്
പ്രയാഗ് രാജ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജനിച്ച യുപിയിലെ പ്രയാഗ് രാജിലുള്ള ആനന്ദ ഭവന്‍ ഭവനനികുതി ഇനത്തില്‍ 4.35 കോടി രൂപ അടയ്ക്കണമെന്ന് ഉത്തരവ്. പാര്‍പ്പിടം എന്ന ഗണത്തില്‍ നിന്ന് ഒഴിവാക്കി 2013 മുതലുള്ള കുടിശ്ശിക അടക്കമാണ് ഇത്രയും തുക നികുതിയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ട്രസ്റ്റിന്റെ കീഴിലുള്ള ആനന്ദ് ഭവന്‍ ഗാന്ധി കുടുംബത്തിന്റെ വസതിയാണ്. ഈ ട്രസ്റ്റിന്റെ അധ്യക്ഷ സോണിയ ഗാന്ധിയാണ്. മുനിസിപ്പല്‍ കോര്‍പറേഷന്‍ ചട്ടവും വസ്തു നികുതി ചട്ടവും അനുസരിച്ചാണ് നോട്ടീസ് അയച്ചതെന്ന് പ്രയാഗ് രാജ് കോര്‍പറേഷനിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പി.കെ മിശ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അതെസമയം ജവഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ട്രസ്റ്റ് നികുതി ഇളവുള്ള സ്ഥാപനമായതിനാല്‍ നികുതി ചുമത്താന്‍ പാടില്ലാത്തതാണെന്ന് കോര്‍പറേഷന്‍ മുന്‍ മേയര്‍ ചൗധരി ജിതേന്ദ്ര സിങ് പറഞ്ഞു.
Leave a Reply
You must be logged in to post a comment.